Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി സർക്കാർ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നത്; ബുദ്ധിപരമായ അഴിമതിയാണ് ഇ മൊബിലിറ്റി പദ്ധതി; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഫയൽ തുടങ്ങിയത്; ഗതാഗതമന്ത്രിയെ ഫയൽ കാണിച്ചിട്ടില്ല; പദ്ധതിയോട് വിയോജിച്ച മന്ത്രിമാരെ ഒഴിവാക്കി യോഗം വിളിച്ചതും മുഖമന്ത്രിയുടെ അമിത താത്പര്യം; മുഖ്യമന്ത്രിയെ വിമർശിച്ച് ആർ.എസ്‌പി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇ ബസ് പദ്ധതിയിൽ മുഖ്യമന്ത്രിയേയും ഐ.ടി സെക്രട്ടറിയേയും വിമർശിച്ച് ആർ.എസ്‌പി രംഗത്ത്. സ്വിസ് കമ്പനിക്ക് കരാർ ഉറപ്പിക്കാൻ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടിയെടുതെന്ന് എംപിയും ആർഎസ്‌പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഫയൽ തുടങ്ങിയതെന്നും ഗതാഗതമന്ത്രിയെ ഫയൽ കാണിച്ചില്ലെന്നും ആർഎസ്‌പി ആരോപിച്ചു. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തിൽ മുഖ്യമന്ത്രി അമിത താൽപര്യം കാണിച്ചുവെന്നും പ്രേമചന്ദ്രൻ വാർത്താസമ്മേളത്തിൽ പ്രതികരിച്ചു.

സംസ്ഥാന സർക്കാരിൽ നിരവധി അഴിമതികളാണ് നടക്കുന്നത് ആർഎസ്‌പി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പിണറായി സർക്കാർ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ച അസാധ്യമാണെന്നും ആർഎസ്‌പി വിമർശിച്ചു. സർക്കാരിന് എതിരെ വലിയ ജന വികാരമാണ് നിലനിൽക്കുന്നത്. ബുദ്ധിപരമായ അഴിമതിയാണ് ഇ മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും ആർഎസി ആവശ്യപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളോട് ഉള്ള സിപിഎം കേന്ദ്ര നേതൃത്വ നിലപാട് തള്ളി ആണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും അവർ ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആർഎസ്‌പി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തിയുണ്ടെന്നും ആർഎസ്‌പി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കമെന്നും വിമർശനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP