Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമവിരുദ്ധ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകും; ട്രാവൽ വ്‌ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി

നിയമവിരുദ്ധ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകും; ട്രാവൽ വ്‌ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

ഇരിട്ടി: മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള നിയമയുദ്ധത്തിൽ ഇ-ബുൾജെറ്റ് സഹോദരന്മാർക്ക് തിരിച്ചടി. മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായിരൂപമാറ്റം വരുത്തിയെന്ന പേരിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ ട്രാവൽ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ഇരിട്ടി കിളിയന്തറ സ്വദേശി എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസും നൽകിയ ഹർജി ജസ്റ്റീസ് സതീഷ് നൈനാനാണ് തള്ളിയത്. ടെമ്പോ ട്രാവലർ കാരവാനാക്കി രൂപം മാറ്റിയാണ് ഇവർ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയതു കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

നെപ്പോളിയൻ എന്ന പേരിട്ടു കാരവൻ മോഡലിലാക്കി വാനിൽഅനധികൃതമായി നിരവധി ലേസർ ലൈറ്റുകൾ ഘടിപ്പിച്ചതും ടയർ സ്പേസിൽ മാറ്റം വരുത്തിയതും നമ്പർ പ്ലേറ്റിൽ വ്യതിയാനം വരുത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. ഇതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തത്.

മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചതെന്ന് സർക്കാർഭാഗം അഭിഭാഷകൻ വിശദീകരിച്ചു. സർക്കാരിന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.ഇതോടെ വ്‌ളോഗർമാർ നടത്തുന്ന നിയമയുദ്ധത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

നിയമം ലഘിച്ചു ഓടിയ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്തു ഇ-ബുൾജെറ്റ് സഹോദരൻ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ കയറി ബഹളമുണ്ടാക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ഇവർക്ക് തലശേരി കോടതി ജാമ്യമനുവദിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP