Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇ. അഹമ്മദിനെ കൊണ്ടുവന്നപ്പോൾ ജീവനുണ്ടായിരുന്നുവെന്നും മരണം ബുധനാഴ്ച പുലർച്ചെ 2.15നു തന്നെയെന്നും റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ; വിവാദങ്ങളിൽ കഴമ്പില്ലെന്നും ആശുപത്രി; ഇതിനിടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇ. അഹമ്മദിനെ കൊണ്ടുവന്നപ്പോൾ ജീവനുണ്ടായിരുന്നുവെന്നും മരണം ബുധനാഴ്ച പുലർച്ചെ 2.15നു തന്നെയെന്നും റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ; വിവാദങ്ങളിൽ കഴമ്പില്ലെന്നും ആശുപത്രി; ഇതിനിടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു. അഹമ്മദിന്റെ കുടുംബത്തിന് ആശുപത്രി അധികൃതരിൽനിന്നു നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തിൽ തനിക്കുള്ള ആശങ്കയും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. അഹമ്മദിന് നൽകിയ ചികിത്സയേക്കുറിച്ച് അന്വേഷിക്കണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും, ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ ഇന്നു വ്യക്തമാക്കി. സന്ദർശകരെ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ലെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. ഇ. അഹമ്മദിന്റെ മരണം പുറത്തറിയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ സ്വാധീനവും സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള അന്വേഷണവും അദ്ദേഹം സ്വാഗതം ചെയ്തു.

എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ. അഹമ്മദിന്റെ മരണം മറച്ചുവച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം. മരണവുമായി ബന്ധപ്പെട്ട ദുരൂഹതയിൽ സർക്കാർ മറുപടി പറയണമെന്നാണ് ആവശ്യം. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാർലമെന്റിൽ കുഴഞ്ഞ് വീണ ഇ. അഹമ്മദിനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവരെയും കുടുംബാഗങ്ങളെയും അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവദിച്ചിരുന്നില്ല. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന്റെ മരണ വിവരം കുടുംബാംഗങ്ങൾ പുറത്തുവിട്ടത്.

പാർലമെന്റിൽനിന്ന് ആശുപത്രിയിലെത്തിക്കുമ്പോൾത്തന്നെ ഇ. അഹമ്മദ് മരിച്ചിരുന്നതായും ആശുപത്രി അധികൃതർ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നെന്നുമാണ് ആരോപണം. ബഡ്ജറ്റ് അവതരണം തടസ്സപ്പെടതാരിക്കുന്നതിന് കേന്ദ്രസർക്കാർ വിവരം പുറത്തുവിടാതിരുന്നതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP