Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെഞ്ഞാറമൂടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പ്രതി അറസ്റ്റിൽ; ലോക്ക് ഡൗൺ കാലത്തും വിരാമമില്ലാതെ രാഷ്ട്രീയ സംഘട്ടനം

വെഞ്ഞാറമൂടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പ്രതി അറസ്റ്റിൽ; ലോക്ക് ഡൗൺ കാലത്തും വിരാമമില്ലാതെ രാഷ്ട്രീയ സംഘട്ടനം

സ്വന്തം ലേഖകൻ

വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്തും രാഷ്ട്രീയ അക്രമങ്ങൾക്ക് വിരാമമാകുന്നില്ല. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘട്ടനങ്ങൾക്കാണ് വെഞ്ഞാറമൂട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന ഫൈസലിനാണ് വെട്ടേറ്റത്. അക്രമി സംഘത്തിലെ റിയാസ് ആണ് അറസ്റ്റിലായത്. ആനക്കുഴി സ്‌കൂളിനു സമീപം വെച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

കാറിലിരുന്നു ഫോൺ സംഭാഷണം നടത്തുകയായിരുന്ന ഫൈസലിനെ യൂത്ത് കോൺഗ്രസ് സംഘം വന്നു വെട്ടുകയായിരുന്നു. കാറും അക്രമി സംഘം തകർത്തു. ഫൈസലിന്റെ കഴുത്തിൽ രണ്ടു വെട്ടും തലയിൽ രണ്ടു വെട്ടും ഏറ്റിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന് ഒടുവിലായി നടന്ന അക്രമ സംഭവമെന്നാണ് അറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടുമായി ബന്ധപ്പെട്ടു ചേരി തിരിഞ്ഞ സംഘട്ടനങ്ങൾ ഇവിടെ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫൈസൽ ആക്രമിക്കപ്പെട്ടത്.

മുൻപ് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫൈസലിന് ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നു വെഞ്ഞാറമൂട് പൊലീസ് മറുനാടനോട് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ആയതിനാലാണ് ഫൈസലിനു നേരെ അക്രമം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP