Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമയിലെ ഡയലോഗുകൾ പോലും സഹിക്കാനാകാത്തവരോ കരുത്തരായ ഭരണാധികാരികൾ; മെർസലിലെ കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് പറയുന്നത് അപലപനീയം; സിനിമയ്ക്ക് പിന്തുണയറിയിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം

സിനിമയിലെ ഡയലോഗുകൾ പോലും സഹിക്കാനാകാത്തവരോ കരുത്തരായ ഭരണാധികാരികൾ; മെർസലിലെ കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് പറയുന്നത് അപലപനീയം; സിനിമയ്ക്ക് പിന്തുണയറിയിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെർസൽ എന്ന തമിഴ് ചിത്രത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ചിത്രത്തിന്റെ നായകനും തമിഴകത്തിന്റെ ഇളയദളപതിയുമായ് വിജയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ. ബിജെപി സംഘപരിവാർ സംഘടനകൾ കാണിക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മേഖല കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.

ചിത്രത്തിൽ ജിഎസ്ടി സംബന്ധിച്ച് നടൻ വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം നടത്തിയ പ്രസ്താവനകളും. കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാത്ത അവസ്ഥയെക്കുറിച്ചും ഡിജിറ്റൽ ഇന്ത്യയെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിൽ നിന്നും ഈ രംഗങ്ങൾ നീക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്.ഇതിന് പിന്നാലെ വിജയുടെ പൂർണ നാമമായ ജോസഫ് വിജയ് എന്ന് എടുത്ത് പറഞ്ഞ് ബിജെപി പ്രതിഷേധം നടത്തുന്നതും ഡിവൈഎഫ്‌ഐ അപലപിച്ചു. കൊല്ലത്ത് ശനിയാഴ്ച സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരിൽ നിന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെട്ട് സിനിമ പ്രദർശനം നടത്തിയ തിയറ്ററുകളിൽ സുരക്ഷ ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP