Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ; ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ പൊളിച്ച് പ്രവർത്തകരും; സമരനിരയിൽ എ.എ റഹീമും ബിനീഷ് കോടിയേരിയും

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ; ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ പൊളിച്ച് പ്രവർത്തകരും; സമരനിരയിൽ എ.എ റഹീമും ബിനീഷ് കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി പില്ലിൽ പ്രതിഷേധിച്ച ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്.

പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബിനീഷ് കോടിയേരി അടക്കമുള്ള ഡിവൈഎഫ്ഐ നേതാക്കൾ പങ്കെടുത്തിരുന്നു.

പ്രവർത്തകർ ബാരിക്കേഡുകൾ പൊളിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു പിന്നാലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ഇവർക്കു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പൗരത്വ ഭേദഗതിക്കെതിരെ കൊല്ലം ചിന്നക്കടയിലും ഡിവൈഎഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP