Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാചകനെ സ്തുതിച്ച വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളുടെ ഉത്തരവാദിത്തം തള്ളഇ ഡിവൈഎഫ്‌ഐ; ബോർഡുകൾ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

പ്രവാചകനെ സ്തുതിച്ച വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളുടെ ഉത്തരവാദിത്തം തള്ളഇ ഡിവൈഎഫ്‌ഐ; ബോർഡുകൾ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: നബിദിനത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഡിവൈഎഫ്‌ഐയുടെ പേരിൽ തയ്യാറാക്കിയ ബോർഡുകളുടെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി സംഘടനാ നേതൃത്വം രംഗത്ത്. ഇത്തരം ബോർഡുകൾ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി വികെ സനോജ് പറഞ്ഞു. എന്നാൽ ബോർഡുകൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

പ്രവാചകനെ കുറിച്ച് വിവിധ നേതാക്കൾ പറഞ്ഞ കാര്യങ്ങളാണ് ഡിവൈഎഫ്‌ഐയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ബോർഡിൽ ഉണ്ടായിരുന്നത്. ഫിദൽ കാസ്‌ട്രോ, ശ്രീനാരായണ ഗുരു, ജേക്കബ്ബ് പുന്നൂസ്, ജയലളിത എന്നിവർ പ്രവാചകനെ സ്തുതിക്കുന്ന വാചകങ്ങളടങ്ങിയതാണ് ബോർഡുകൾ. കണ്ണൂർ സിറ്റി യൂണിറ്റിന്റെ പേരിലുള്ള ബോർഡുകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ നബിദിനത്തോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലോ മറ്റ് പ്രദേശങ്ങളിലൊന്നും ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഇവരെ കൂടാതെ മറ്റൊരാളുടെ വാചകവും ഉണ്ടായിരുന്നു. അത് വളരെ പ്രത്യേകയുള്ളതായിരുന്നു. ഇസ്ലാമിക വിരുദ്ധ ഡച്ച് ഫ്രീഡം പാർട്ടി നേതാവും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച അർനോഡ് വാൻ ഡൂണിന്റെ വാചകങ്ങളും ബോർഡുകളിലുണ്ടായിരുന്നു. ബോർഡുകൾ സോഷ്യൽമീഡിയയിൽ വന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ സിപിഐഎമ്മിനെതിരെയും ഡിവൈഎഫ് ഐയ്‌ക്കെതിരെയും വലിയ വിമർശനമുയർന്നിരുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ എന്തുകൊണ്ട് നബിദിനം ആഘോഷിക്കുന്നില്ലെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP