Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമാരിക്കാലത്തെ കൊള്ളലാഭം വഞ്ചനയ്ക്ക് തുല്യം ;കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സംസ്ഥനത്തെ സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സംസ്ഥനത്തെ സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു. ആന്റിജന്, പി.സി.ആർ പരിശോധനകൾക്ക് സർക്കാർ നിശ്ചയിച്ചതിനെക്കാൾ അധികം തുകയാണ് ചില സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്നത്. കോഴിക്കോട് ജില്ലയില് നിന്നുമാണ് പ്രധാനമായും പരാതികൾ് ഇതിനകം ഉയർന്ന വന്നിട്ടുള്ളത്.

ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയും പി.സി.ആർ പരിശോധനയ്ക്ക് 2750 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാല് മിക്ക സ്ഥലങ്ങളിലും ആന്റിജന് പരിശോധനക്ക് 800 രൂപയ്ക്ക് മുകളിലും പി.സി.ആര് പരിശോധനയ്ക്ക് 4000 രൂപ വരെയുമാണ് ഈടാക്കുന്നത്. ചില ലാബുകള് ആന്റിജന് പരിശോധനയ്ക്ക് 1250 രൂപ വരെയും ഈടാക്കുന്നുണ്ട്. ഇത് ഈ മഹാമാരിക്കാലത്ത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

മറ്റ് രോഗങ്ങള്ക്ക് ചികിത്സയ്ക്ക് എത്തുന്നവര് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ആശുപത്രികളുടെ നിബന്ധനയില് നടക്കുന്ന പരിശോധനകള്ക്കും നിശ്ചയിച്ചതിലും ഉയര്ന്ന നിരക്കാണ് ഈടാക്കുന്നത്. കൂടുതല് ആളുകളും ആന്റിജന് പരിശോധനയ്ക്കാണ് എത്തുന്നത് എന്നത് ഈ പരിശോധനയുടെ നിരക്ക് കൂട്ടി ലാഭം കൊയ്യാനുള്ള ഉപാധിയായി ചില സ്ഥാപനങ്ങള് കാണുകയാണ്.

ഹാന്റിലിങ് ചാര്ജ്, പി.പി.ഇ കിറ്റിന്റെ വില തുടങ്ങി നീതീകരിക്കാന് കഴിയാത്ത കാരണങ്ങള് പറഞ്ഞാണ് ഇത്തരം സ്വകാര്യ ലാബുകളും ആശുപത്രികളും ഉയര്ന്ന ഫീസ് ഈടാക്കുന്നത്. കോവിഡ് മഹാമാരിയെ കേരളം ഒന്നിച്ച് പ്രതിരോധിക്കുമ്‌ബോള് കോവിഡിന്റെ വിഷമതകള് അനുഭവിക്കുന്ന ജനങ്ങളെ വഞ്ചിക്കുന്ന സ്വകാര്യ ലാബുകളുടെയും ആശുപത്രികളുടെയും നടപടി അംഗീകരിക്കാന് കഴിയില്ല. ഇത്തരം പ്രവൃത്തികള്‌ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നിവേദനം നല്കിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP