Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

എൽ.ഡി.എഫിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് നീക്കമാണ് കേരളത്തിൽ നടക്കുന്നത്; കെ.ടി ജലീൽ വേട്ടയാടുന്നത് ഈ നീക്കത്തിന്റെ ഭാഗം; കേന്ദ്ര അന്വേഷണ ഏജൻസികളെ എൽഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുകയാണ്; സ്വർണ്ണക്കടത്തിൽ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല; മറുപടി നൽകി എ. എ റഹീം  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. ബിജെപി യുടെ ഈ പദ്ധതിയിൽ കോൺഗ്രസ് സഖ്യകക്ഷിയായി മാറുകയാണ്. ബെന്നി ബഹനാൻ സീതാറാം യെച്ചൂരിക്ക് പരാതി നൽകിയത് ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനെ വേട്ടയാടുന്നതും പദ്ധതിയുടെ ഭാ?ഗം തന്നെയാണ്. അനിൽ അക്കര പരാതി കൊടുത്തതുകൊണ്ടു മാത്രം സിബിഐ ലൈഫ് മിഷൻ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.

കോൺഗ്രസ്-ബിജെപി സംയുക്ത രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്ത് ഇടതുപക്ഷത്തെ വേട്ടയാടുന്നു. സ്വർണ്ണക്കടത്തിൽ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എൻഐഎ നിസ്സഹായർ ആകുന്നു. എൻഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസിൽ രാജ്യ വിരുദ്ധ ശക്തികൾ രക്ഷപ്പെടുന്ന അവസ്ഥയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ എൽഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യ വിരുദ്ധ ശക്തികളെ വെറുതെ വിട്ട് ഇടതു പക്ഷത്തെ ആക്രമിക്കുകയാണ്.

ലക്ഷക്കണക്കിന് ആളുകൾക്ക് വീട് കിട്ടേണ്ട പദ്ധതിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് ശരിയല്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടസ്സപ്പെടുത്താൻ അൻവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നു. കെ എസ് യു നേതാവ് അഭിജിത് കോവിഡ് ടെസ്റ്റിന് ആൾമാറാട്ടം നടത്തിയത് കോൺഗ്രസ് നേതാക്കൾ ക്വാറന്റീനിൽ പോകാതിരിക്കാനാണ്. മാധ്യമങ്ങൾ അഭിജിത്തിനോട് പൊറുതിരിക്കുന്നു എന്ന സ്ഥിതിയാണ്.

വ്യാജ പേരിൽ എത്ര കോൺഗ്രസ് നേതാക്കൾ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. ഒ ചാണ്ടി, സി തല എന്നൊക്കെ പേരുകളിൽ ടെസ്റ്റ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. വെഞ്ഞാറമൂട് കൊലക്കേസ് പ്രതികൾക്ക് ഡിസിസി നിയമ സഹായം നൽകുന്നു. ഇത് അവസാനിപ്പിക്കണം. പാലാരിവട്ടം പാലം അഴിമതി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. പാലം പൊളിച്ചു പണിയാനുള്ള ചെലവ് ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവരിൽ നിന്നും ഈടാക്കണം. ഉമ്മൻ ചാണ്ടി എംഎൽഎ സ്ഥാനം രാജി വെക്കണം.

വി മുരളീധരനെതിരെ ഡിെൈവഫ്‌ഐ സമരം ശക്തമാക്കും. മറ്റ് ഇടതു പക്ഷ യുവജന സംഘചടനകളും ആയി ചേർന്ന് സമരം നടത്താനാണ് തീരുമാനം. ഒക്ടോബർ അഞ്ചിന് ഏകദിന ധർണ്ണ നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ജനകീയ വിചാരണ നടത്തുമെന്നും എ എ റഹീം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP