Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ട്രെയിനുകളിൽ സ്ളീപ്പർ കോച്ച് വെട്ടിക്കുറയ്ക്കൽ: ഡിവൈഎഫ്ഐ പ്രതിഷേധ യാത്ര നടത്തി

ട്രെയിനുകളിൽ സ്ളീപ്പർ കോച്ച് വെട്ടിക്കുറയ്ക്കൽ: ഡിവൈഎഫ്ഐ പ്രതിഷേധ യാത്ര നടത്തി

സ്വന്തം ലേഖകൻ

കണ്ണൂർ: ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ഡി വൈ എഫ് ഐ . തിങ്കളാഴ്‌ച്ച സംസ്ഥാന വ്യാപകമായി ഡിവൈ എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി. .കണ്ണൂരിൽ നിന്നും തലശേരിയിലേക്കുള്ള പ്രതിഷേധ യാത്ര സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകുമെന്നും, നിലവിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടിയത്. തിങ്കളാഴ്‌ച്ച രാവിലെ 9.30 ന് ഏറനാട് എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കാണ് പ്രതിഷേധ ട്രെയിൻയാത്ര സംഘടിപ്പിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി, മുഹമ്മദ് സിറാജ്, കെ ജി ദിലീപ്, എം വി ഷിമ, പി എം അഖിൽ തുടങ്ങിയവർ പ്രതിഷേധ യാത്രക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP