Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടര ഏക്കർ തരിശ്ശുഭൂമിയിൽ വനവൽക്കരണം നടപ്പിലാക്കുന്നു; സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുക ഡിവൈഎഫ്ഐയും ഹരിത മിഷനും കൈകോർത്ത്;. പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് രണ്ടരയേക്കർ തരിശുഭൂമിയിൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയും ഹരിത മിഷനും ചേർന്ന് വനവത്കരണം നടപ്പിലാക്കുന്നു. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായ പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ. പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ കള്ളിക്കുന്നിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഫലവൃക്ഷ തൈകളാണ് ആദ്യഘട്ടത്തിൽ ഈ രണ്ടര ഏക്കർ ഭൂമിയിൽ വെച്ച് പിടിപ്പിച്ചിട്ടുള്ളത്. ഇതിനായി ഡിവൈഎഫ്ഐ സ്വന്തമായി മുളപ്പിച്ചെടുത്ത പ്ലാവ്, ഹരിത മിഷന്റെ സഹായത്താൽ കണ്ടെത്തിയ മാവ്, നെല്ലിക്ക, ചാമ്പങ്ങ തുടങ്ങിയവയുടെ തൈകളാണ് ഉപയോഗിച്ചത്.

പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ 30,000 വൃക്ഷത്തൈകൾ ഡിവൈഎഫ്ഐ.യുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനമെന്നോണമാണ് ഇപ്പോൾ മെഡിക്കൽ കോളേജിന് സമീപത്തെ ഭൂമിയിലും നടപ്പിലാക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.വി.കെ.രാജേന്ദ്രൻ , ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, ഹരിതമിഷൻ ജില്ലാ കോഡിനേറ്റർ പ്രകാശ്.പി., ഡിവൈഎഫ്ഐ ജില്ലാ ജോയന്റ് സെക്രട്ടറി കെ.അരുൺ, പിങ്കി പ്രമോദ് ,ആർ.ഷാജി, ഫഹദ്ഖാൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും, ട്രഷറർ പി.സി.ഷൈജു നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP