Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രേമത്തിൽ നായകനാകേണ്ടിയിരുന്നത് ദുൽഖർ സൽമാൻ; നിവിൻ പോളിയെ നായകനാക്കിയത് തന്നോടുള്ള അടുപ്പം വെച്ചെന്നും അൽഫോൻസ് പുത്രൻ

പ്രേമത്തിൽ നായകനാകേണ്ടിയിരുന്നത് ദുൽഖർ സൽമാൻ; നിവിൻ പോളിയെ നായകനാക്കിയത് തന്നോടുള്ള അടുപ്പം വെച്ചെന്നും അൽഫോൻസ് പുത്രൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നിവിൻ പോളിയുടെ സൂപ്പർ സ്റ്റാർഡം ആരംഭിച്ചത് പ്രേമത്തിലൂടെയായിരുന്നു. എന്നാൽ പ്രേമത്തിൽ നായകനാവേണ്ടിയിരുന്നത് നിവിൻ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു അൽഫോൻസിന്റെ തുറന്നുപറച്ചിൽ. ദുൽഖർ സൽമാൻ ആയിരുന്നു യഥാർത്ഥത്തിൽ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നുത് എന്നാണ് അൽഫോൻസ് പുത്രൻ വ്യക്തമാക്കുന്നത്.

താനും നിർമ്മാതാവ് അൻവർ റഷീദും ദുൽഖറിനെ കാസ്റ്റ് ചെയ്യാൻ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് നിവിനുമായുള്ള എന്റെ അടുപ്പം വെച്ച് നിവിൻ നായകനാകുകയുമായിരുന്നെന്നന്നും അൽഫോൻസ് പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ രൂപം വെള്ളിയാഴ്ച പുറത്തുവിടും. മലയാള സിനിമയിൽ തന്നെ വന്മാറ്റങ്ങൾക്ക് വഴി തെളിച്ച സിനിമകളിൽ ഒന്നാണ് പ്രേമം. നിവിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കിയ ഈ ചിത്രം അന്നുവരെയുണ്ടായിരുന്ന ബോക്‌സോഫീസ് കളക്ഷനുകളെ വെട്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP