Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കോവിഡ് പോസിറ്റീവ്; ഐസൊലേഷനിലെന്ന് കുറിപ്പ്; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് കുറിപ്പ്

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കോവിഡ് പോസിറ്റീവ്; ഐസൊലേഷനിലെന്ന് കുറിപ്പ്; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മമ്മൂട്ടിക്ക് പിന്നാലെ കോവിഡ് പോസിറ്റീവായി ദുൽഖർ സൽമാനും . കോവിഡ് പോസിറ്റീവായ വിവരം ദുൽഖർ സൽമാൻ തന്നെയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാൽ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്ക് കുറിപ്പ്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ദുൽഖർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുൽഖർ ആവശ്യപ്പെടുന്നു. മാസ്‌ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്‌ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കോവിഡ് പോസിറ്റീവായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP