Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബത്തോടൊപ്പം നാളെ നാട്ടിലേക്ക് വരാനിരുന്ന യുവതി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു; ഇന്ന് രാവിലെ ഹഫ്‌സത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത് യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മലപ്പുറം മാറഞ്ചേരിയിൽ സംസ്‌കാരം നാളെ

കുടുംബത്തോടൊപ്പം നാളെ നാട്ടിലേക്ക് വരാനിരുന്ന യുവതി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു; ഇന്ന് രാവിലെ ഹഫ്‌സത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത് യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മലപ്പുറം മാറഞ്ചേരിയിൽ സംസ്‌കാരം നാളെ

ജംഷാദ് മലപ്പുറം

മലപ്പുറം: കുടുംബത്തോടൊപ്പം നാളെ നാട്ടിലേക്ക് വരാനിരുന്ന യുവതി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്‌സത്താണ് മരിച്ചത്. ബുക്ക് ചെയ്ത അതേ വിമാനത്തിൽ ഭർത്താവ് സലീമിനും മക്കൾക്കുമൊപ്പം മയ്യിത്ത് എത്തിക്കും. നിലവിൽ എംബാമിങ് സെന്ററിലേക്ക് ഹഫ്‌സത്തിന്റെ മൃതദേഹം മാറ്റി.

യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി നിൽക്കേയാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹഫ്‌സത്തിന് നെഞ്ച് വേദന വന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഭർത്താവ് സലീമിന്റെ ഉമ്മ മരണപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച നാട്ടിലേക്ക് പോകുവാൻ ഈ കുടുംബം തയ്യാറെടുത്തത്. ദുബയിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വർഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.നാളെ മാറഞ്ചേരി കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP