Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ഡ്രൈ ഡേ ആഘോഷിക്കാൻ വിമുക്ത ഭടന്റെ ക്വാട്ടയും, ടച്ചിങ്സ് വാങ്ങാൻ പണവും കൈക്കലാക്കി; മദ്യപിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലിട്ട് വെട്ടിലായി; കൊല്ലത്ത് പിടിയിലായത് പ്രായപ്പൂർത്തിയാകാത്തവർ അടങ്ങുന്ന അഞ്ചംഗ സംഘം

ഡ്രൈ ഡേ ആഘോഷിക്കാൻ വിമുക്ത ഭടന്റെ ക്വാട്ടയും, ടച്ചിങ്സ് വാങ്ങാൻ പണവും കൈക്കലാക്കി; മദ്യപിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലിട്ട് വെട്ടിലായി; കൊല്ലത്ത് പിടിയിലായത് പ്രായപ്പൂർത്തിയാകാത്തവർ അടങ്ങുന്ന അഞ്ചംഗ സംഘം

സ്വന്തം ലേഖകൻ

കൊല്ലം: ഡ്രൈ ഡേ ആഘോഷിക്കാൻ വിമുക്ത ഭടന് ക്വാട്ടയായി ലഭിച്ച മദ്യവും പണവും കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ അഞ്ചംഗ സംഘം ഇരവികുളം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ തെക്കേവിള സ്വദേശി വിശാഖ് (18),അജിത്ത്(19),ഇരവിപുരം സ്വദേശി നീലകണ്ഠൻ(18) എന്നിവരാണ് പിടിയിലായത്.

ഇരവിപുരം തെക്കേവിള സ്വദേശിയായ വിമുക്തഭടൻ തന്റെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മദ്യവും പണവുമായിരുന്നു സംഘം മോഷ്ടിച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ സീറ്റ് പൊളിച്ചെടുത്താണ് രണ്ട് കുപ്പി വിദേശ മദ്യവും 3000 രൂപയും ഇവർേ കൈക്കലാക്കിയത്. തുടർന്ന് തങ്ങൾ സംഘം ചേർന്ന് മദ്യപിക്കുന്ന രംഗങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സംഘത്തെ വെട്ടിലാക്കിയത്.

ഇരവിപുരം ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP