Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദിവാസി കോളനിയിലേക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ജീവനക്കാരുടെ വക മർ​ദ്ദനം;കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

ആദിവാസി കോളനിയിലേക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ജീവനക്കാരുടെ വക മർ​ദ്ദനം;കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലേക്ക് ആദിവാസികളുമായി ഓട്ടം പോയ ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ജീവനക്കാരൻ അകാരണമായി മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ജീപ്പ് ഡ്രൈവർ ഡോൺ ജോയിക്കാണ് മർദ്ദനമേറ്റത്. ഇതേ തുടർന്ന് സ്വകാര്യ വാഹനങ്ങൾ ഓട്ടം നിർത്തി. ഗതാഗത സൗകര്യം നിലച്ചതോടെ ആദിവാസികൾ പ്രക്ഷോഭത്തിൽ. വനം വകുപ്പ് ജീവനക്കാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ആദിവാസികൾ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി.

കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ നടന്ന ധർണ എൽഡിഎഫ്പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ കെ ശിവൻ ഉത്ഘാടനം ചെയ്തു. ജീപ്പ് ഡ്രൈവർ ഡോൺ ജോയിയെ മർദ്ദിച്ച വനപാലകനെതിരെ നിയമ നടപടി സ്വീകരിക്കുന്നതു വരെ ഈ സമരവുമായി മുന്നോട്ടു പോകുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ ശിവൻ പറഞ്ഞു.സിപിഐ കല്ലേലിമേട് ബ്രാഞ്ച് സെക്രട്ടറി ജോഷി ഇടപ്പാട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി സി ജോയി, വി വി ജോണി,കെ ജെ ജോസ്, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തങ്ങളുടെ സഞ്ചാരസ്വാതന്ത്രത്തിൽ കൈകടത്തി കുടികളിലേക്ക് വന്ന ഡ്രൈവറെ വനപാലകർ മർദ്ദിച്ചതിൽ ആദിവാസികൾ പ്രതിഷേധിച്ചു. കുട്ടമ്പുഴയിൽ നടന്ന ധർണ്ണയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച്കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ആദിവാസികൾ അവരവരുടെ ഊരുകളിൽ വനപാലകർക്കെതിരെയുള്ള പ്ലക്കാർഡ് പിടിച്ചാണ് പ്രധിഷേധമറിയിച്ചത്. സർക്കാർ യാത്രാ സൗകര്യം ഒരുക്കുക തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വാഹന സൗകര്യം ഒരുക്കുന്ന നാട്ടുകാരോടുള്ള ഇത്തരത്തിലുള്ള കാര്യങ്ങൾ മേലിൽ ആവർത്തിക്കിതിരിക്കാൻ നടപടി എടുക്കണമെന്നും തലവച്ചപാറ കാണിക്കാരൻ പൊന്നു സാമി പറഞ്ഞു. വനംവകുപ്പിന്റെ തുടർ പ്രതികാര നടപടിയുടെ ഭാഗമായി മർദ്ധനമേറ്റ ഡോൺ ജോയിയുടെ പേരിൽ വനംവകുപ്പ് കേസ് എടുത്തതായാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP