Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യ ലഹരിയിൽ വാഹനമോടിച്ച വൈദികനെ നാട്ടുകർ പിടിച്ച് പൊലീസിലേൽപ്പിച്ചു; പിടിയിലായത് പള്ളീലച്ചനോ പൂജാരിയോ എന്നൊന്നും തനിക്കറിയില്ലെന്ന് മറുനാടനോട് എസ്ഐയുടെ വിശദീകരണം

മദ്യ ലഹരിയിൽ വാഹനമോടിച്ച വൈദികനെ നാട്ടുകർ പിടിച്ച് പൊലീസിലേൽപ്പിച്ചു; പിടിയിലായത് പള്ളീലച്ചനോ പൂജാരിയോ എന്നൊന്നും തനിക്കറിയില്ലെന്ന് മറുനാടനോട് എസ്ഐയുടെ വിശദീകരണം

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച വൈദികനെ നാട്ടുകാർ പിടികൂടി സ്റ്റേഷനിലേൽപ്പിച്ചു. തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രൈസ്തവ ദേവാലയത്തിലെ വൈദികനെയാണ് നാട്ടുകാർ പൊലീസിലേൽപ്പിച്ചത്. ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി വട്ടപ്പാറ പൊലീസ് സബ് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ടപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്.

മദ്യപിച്ച് വാഹനമോടിക്കുന്ന പലരേയും ഞങ്ങൾ പിടികൂടാറുണ്ട്. ഇതിൽ മാത്രം എന്താ ഇത്ര പ്രത്യേകത. പിടിച്ചത് പള്ളീലച്ചനെയാണൊ പൂജാരിയെയാണോ എന്നൊന്നും എനിക്കറിയില്ലെന്നുമാണ് സബ് ഇൻസ്പെക്ടർ ജോസ് പ്രതികരിച്ചത്. പിടികൂടിയതൊ സ്റ്റേഷനിലേൽപ്പിക്കുകയോ ചെയ്താൽ അയാൾ എവിടെ താമസിക്കുന്നുവെ്ന്നറിയേണ്ടകാര്യം തനിക്കില്ലെന്നും എസ്ഐ പറയുന്നു.

വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിസ്ത്യൻ പള്ളിയിലെ വികാരിയായ പൗഡിക്കോണം ഷാരോൺ ഹൗസിൽ സാം ജേക്കബിനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയുമാണ് നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപ്പിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നാട്ടുകാർ വികാരിയുടെ കാർ തടഞ്ഞു വച്ചു വട്ടപ്പാറ പൊലീസിൽ അറിയിച്ചത്.ഇന്നലെ വൈകിട്ട് 4.30 ന് വട്ടപ്പാറ കല്ലയം കാരമൂടിനു സമീപംവച്ചാണ് നാട്ടുകാർ അച്ചനെ തടഞ്ഞത്. ഇവർക്കെതിരെ പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP