Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടുകോടിയിലേറെ വില മതിക്കുന്ന എംഡിഎംഎ പിടികൂടി; ഒരാൾ ഓടി രക്ഷപ്പെട്ടു

കണ്ണൂർ ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടുകോടിയിലേറെ വില മതിക്കുന്ന എംഡിഎംഎ പിടികൂടി; ഒരാൾ ഓടി രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ട്രെയിൻ മാർഗ്ഗം മയക്കുമരുന്ന് കടത്ത് സജീവമാകുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ എംഡിഎംഎ വേട്ട. ഇന്ന് രാവിലെ 9:30 യോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 677 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുള്ളത്. പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ന് പിടികൂടിയ എംഡിഎംഎക്ക് വിപണിയിൽ രണ്ട് കോടിക്ക് മുകളിൽ രൂപ വില വരും എന്നാണ്.

എക്‌സൈസും ആർപിഎഫും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലെത്തിയ യേശുവിൻപൂർ എക്സ്‌പ്രസിൽ ആണ് എംഡി എം എ കണ്ടെടുത്തിട്ടുള്ളത്. മുൻവശത്തെ ജനറൽ കമ്പാർട്ട്‌മെന്റിൽ ആർപിഎഫും എക്‌സൈസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെടുത്തത്.

അധികൃതർ പരിശോധനയ്ക്ക് എത്തുന്നത് കണ്ട് ഉപേക്ഷിച്ചു ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ ആരാണെന്നുള്ള വിവരം ആർപിഎഫിന് ലഭിച്ചിട്ടുണ്ട് എന്നും ഉടൻതന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ കഴിയും എന്നും അധികൃതർ പറഞ്ഞു. കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിനു കൊയ്‌ലത്ത്, കണ്ണൂർ ആർ പി എഫ് സബ് ഇൻസ്‌പെക്ടർ എൻ കെ ശശി, കണ്ണൂർ ഐ ബി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, പ്രിവന്റ്റ്റീവ് ഓഫീസർ എം വി സന്തോഷ്, പ്രവീൺ, കണ്ണൂർ ഐബി പ്രിവന്റീവ് ഓഫീസർ സി വി ദിലീപ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സജീവൻ എന്നിവർ അടങ്ങുന്ന സംഘമാണ് എംഡി എം എ കണ്ടെത്തിയത്.

ശക്തമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് എക്‌സൈസും ആർപിഎഫും സംയുക്തമായി റെയ്ഡ് നടത്തിയത്. ബാംഗ്ലൂരിൽ നിന്നും എത്തിച്ച എൻഡിഎംഎ ആണ് ഇത് എന്ന് ഇവർക്ക് തെളിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ അന്വേഷണസംഘം എത്തുന്നത് കണ്ട പ്രതി ഉടനെ ബാഗ് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുപത്തിയൊന്നാം തീയതിയും സമാനമായ സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. അന്ന് സംസ്ഥാനത്തു നിന്നും ഇത്തരത്തിലുള്ള രപദാർത്ഥങ്ങൾ വലിയതോതിൽ ജില്ലയിലേക്ക് കയറ്റിവരുന്നുണ്ട് എന്നുള്ള രഹസ്യ വിവരം എക്‌സൈസിന് ആദ്യമേ ലഭിച്ചിരുന്നു.

അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കിയതിനാൽ ഇത്തരത്തിലുള്ള സംഘം ട്രെയിനിൽ ആണ് ഇപ്പോൾ ലഹരി പദാർത്ഥങ്ങൾ കടത്തുവാനായി ഉപയോഗിക്കുന്നത് എന്ന് എക്‌സൈസ് പറഞ്ഞു. ഇതിന് പിന്നിലുള്ള ആളുകളെ ഉടൻതന്നെ വലയിലാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും എക്‌സൈസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP