Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ വീണ്ടും മയക്കുമരുന്നു പിടികൂടി; ഹാഷിഷ് ഓയിലും എംഡിഎംഎ പിടികൂടിയത് കണ്ണൂർ ടൗണിലെ വാഹനപരിശോധനക്കിടെ

കണ്ണൂരിൽ വീണ്ടും മയക്കുമരുന്നു പിടികൂടി; ഹാഷിഷ് ഓയിലും എംഡിഎംഎ പിടികൂടിയത് കണ്ണൂർ ടൗണിലെ വാഹനപരിശോധനക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി. തുടർച്ചയായി ജില്ലയിൽനിന്നും മയക്കുമരുന്ന് വേട്ട നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ പട്ടണത്തിൽ പൊലീസ് നടത്തിയ ലഹരിമരുന്നു പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുകൾ പിടികൂടി.

ഇന്ന് പുലർച്ചെ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടയിൽ ആണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. 20 ഗ്രാം MDMA, 56 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയാണ് കണ്ണൂർ ടാൺ സബ്ബ് ഇൻസ്‌പെക്ടർ ശ്രീ നസീബിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.

അജ്‌നാസ്സ് എം കെ (21) എം കെ ഹൗസ്, കോലത്തുവയൽ, അഞ്ചാംപീടികയെ ആണ് പൊലീസ് പിടികൂടിയത്. പ്രതി ഓടിച്ചുവന്നതായ KL-59-T-2390 നമ്പർ ഗൂഡ്‌സ് ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. SI സീതാറാം, CPO നിശാന്ത്, മനീഷ് എന്നിവരും മയക്കുമരുന്നു പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

നിസാം, ബൾകിസ്, അഫ്‌സൽ തുടങ്ങിയ ആളുകൾ കുറച്ചു മാസങ്ങൾക്കു മുമ്പേ അറസ്റ്റിലായിരുന്നു. ഇവരായിരുന്നു ജില്ലയിൽ തുടർച്ചയായി മയക്കുമരുന്നു വിതരണം ചെയ്ത ആളുകൾ.ഇവരുടെ അറസ്റ്റിനുശേഷം ജില്ലയിലേക്ക് വരുന്ന മയക്കുമരുന്ന് വ്യാപക കുറവുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ചെറിയ തോതിലെങ്കിലും തുടർച്ചയായി ജില്ലയിൽനിന്ന് മയക്കുമരുന്നും കഞ്ചാവും മറ്റും പിടികൂടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP