Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിന്റെ ഡിക്കിയിൽ രഹസ്യഅറ ഉണ്ടാക്കി ഹാഷിഷ് ഓയിലുമായി സഞ്ചാരം; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 20 കോടിയുടെ മയക്കുമരുന്ന്; തലസ്ഥാന നഗരത്തിലെ എക്‌സൈസ് വേട്ടയിൽ പിടിയിലായത് കോട്ടയം സ്വദേശി

കാറിന്റെ ഡിക്കിയിൽ രഹസ്യഅറ ഉണ്ടാക്കി ഹാഷിഷ് ഓയിലുമായി സഞ്ചാരം; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 20 കോടിയുടെ മയക്കുമരുന്ന്; തലസ്ഥാന നഗരത്തിലെ എക്‌സൈസ് വേട്ടയിൽ പിടിയിലായത് കോട്ടയം സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടയാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം കണ്ടെടുത്ത്. സംഭവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി ജോർജ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

20 കിലോ ഹാഷിഷ് ഓയിൽ, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയാണ് ജി.കെ എന്ന് അറിയപ്പെടുന്ന ജോർജ്കുട്ടിയിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനാത്തിലായിരുന്നു പരിശോധന. കാറിന്റെ ഡിക്കിയുടെ താഴെ സ്ഥാപിച്ച രഹസ്യ അറയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്.

ബെംഗരൂളുവിൽ താമസിക്കുന്ന ജോർജ്കുട്ടി സമാനമായ കേസുകളിൽ പ്രതിയാണ്. കോട്ടയത്ത് ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കോവളം വാഴമുട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. ഫോൺ, വാട്‌സ്ആപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പൊലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരമുള്ള നടപടി അനുസ്സരിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇപ്പോൾ ബാംഗൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടി ആന്ധ്രായിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ബാംഗൂരിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ മുഖാന്തരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ആയത് എത്തിക്കുന്നതാണ് GK യുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി ഇപ്പോൾ വൻ മയക്ക് മരുന്ന് ഇടപാടായതുകൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസ്സരിച്ചാണ് എക്‌സൈസ് പ്രത്യേക സംഘം GK എന്ന ജോർജ് കുട്ടിയെ പിന്തുടർന്ന് പിടികൂടിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP