Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷമായി സംഘം ലഹരി കടത്തിയത് മലപ്പുറം വണ്ടൂരിലെ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവിൽ; പിടികൂടിയത് ബാംഗ്ലൂരിൽ നിന്നും എത്തിച്ച ലഹരി; 80 ലക്ഷത്തിന്റെ മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ

ഒരു വർഷമായി സംഘം ലഹരി കടത്തിയത് മലപ്പുറം വണ്ടൂരിലെ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവിൽ; പിടികൂടിയത് ബാംഗ്ലൂരിൽ നിന്നും എത്തിച്ച ലഹരി; 80 ലക്ഷത്തിന്റെ മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ബംഗളൂരുവിൽനിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി എത്തിച്ച 80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘം പിടിയിൽ. അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ 5 പേർ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ എം.ഡി.എം.എ ഇവരിൽ നിന്നും പിടികൂടി .

ഇന്ന് പുലർച്ചെയാണ് കൊണ്ടോട്ടി മൊറയൂർ ഹിൽ ടോപ്പിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരി മരുന്നുമായി എറണാംകുളം സ്വദേശികളടക്കം അഞ്ചു പേരെ പിടികൂടിയത്. വണ്ടൂർ വാണിയമ്പലം കുറ്റിയിൽ സ്വദേശികളായ സംഘത്തലവൻ മാട്ടറ വീട്ടിൽ സജിൻ (40) കാട ബാബു എന്ന മുണ്ടേങ്ങാടൻ സുധീർ ബാബു (41) , ', വലശ്ശേരി മുഹമ്മദ് റാഫി (35) എറണാംകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫർഹാൻ (22), ഫോർട്ട് കൊച്ചി സ്വദേശി കാവത്തി മനയത്ത് വീട്ടിൽ തൗഫീഖ് (27) എന്നിവരേയാണ് ഉഅചടഎ ടീമും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 100 ഗ്രാം ഓളം എം.ഡി.എം.എപിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. വണ്ടൂർ വാണിയമ്പലം സ്വദേശിയായ സജിന്റെ നേതൃത്വത്തിലുള്ള വൻ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘമാണ് പിടിയിലായത്. വണ്ടൂരിൽ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും 1 വർഷത്തോളമായി ലഹരി കടത്തിയിരുന്നത്. എറണാംകുളം ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചും ഇവർ ലഹരി വില്പന നടത്തി വരുന്നുണ്ട്.ഇവരെ ചോദ്യം ചെയ്തതിൽ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ലഹരിക്കടത്തു സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്.

കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, കൊണ്ടോട്ടി സബ് ഇൻസ്പക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തി വരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP