Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ തുറന്ന് ഒരു മാസമായപ്പോഴേക്കും കുട്ടികളെ തേടി ലഹരി മരുന്ന് മാഫിയ; ഗുളികയുടേയും സ്റ്റാമ്പിന്റെയും രൂപത്തിന് പിന്നാലെ മിഠായിയായും ലഹരി മരുന്നുകൾ; കോഴിക്കോടു നിന്നും മിഠായി രൂപത്തിൽ ലഹരി മരുന്ന് കണ്ടെത്തിയതോടെ മാതാപിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ

സ്‌കൂൾ തുറന്ന് ഒരു മാസമായപ്പോഴേക്കും കുട്ടികളെ തേടി ലഹരി മരുന്ന് മാഫിയ; ഗുളികയുടേയും സ്റ്റാമ്പിന്റെയും രൂപത്തിന് പിന്നാലെ മിഠായിയായും ലഹരി മരുന്നുകൾ; കോഴിക്കോടു നിന്നും മിഠായി രൂപത്തിൽ ലഹരി മരുന്ന് കണ്ടെത്തിയതോടെ മാതാപിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കുട്ടികൾ അക്ഷരമുറ്റത്തേക്ക് ചെന്ന് ഒരു മാസം തികയുന്ന സമയം മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും നെഞ്ചിൽ കനൽ കോരിയിടുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് ലഹരി മരുന്ന് മാഫിയകൾ സംസ്ഥാനത്ത് വാഴുകയാണ്. കോഴിക്കോട് മിഠായിയുടെ രൂപത്തിലുള്ള ലഹരി മരുന്നുകൾ കഴിഞ്ഞ ദിവസം വൻതോതിൽ പിടികൂടിയിരുന്നു. ആദ്യമായാണ് ഇത്തരത്തിൽ ലഹരി മരുന്നുകൾ പിടികൂടുന്നത്. മുൻപ് ഇത് സ്റ്റാമ്പിന്റെയും ഗുളികയുടേയും രൂപത്തിലായിരുന്നു. കഞ്ചാവ് ലേഹ്യത്തിന്റെ രൂപത്തിലാക്കി വർണക്കടലാസിൽ പൊതിഞ്ഞ് ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ചത് ആർപിഎഫ്, എക്‌സൈസ് അധികൃതർ പിടികൂടിയിരുന്നു.

ഇതിന് പിന്നാലെ നടന്ന പരിശോധനയിലാണ് വൻലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. 75 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും 5 കിലോ ലഹരി കലർന്ന മിഠായിയുമാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ എത്രയാണ് വിലയെന്ന് കണക്കാക്കിയിട്ടില്ല. ഓണവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥർ സ്‌പെഷ്യൽ ഡ്രൈവ് എന്ന പേരിൽ പരിശോധന നടത്തി വരികയാണ്. നിയമപ്രകാരം ഒരു കിലോയിൽ കൂടുതൽ തൂക്കമുള്ള ലഹരിമരുന്ന് പിടികൂടിയാലാണ് കഠിനമായ ശിക്ഷ ലഭിക്കുന്നത്. എന്നാൽ നിയമത്തിന്റെ പഴുത് വഴി രക്ഷപെടാൻ 950 ഗ്രാം വരെയുള്ള പൊതികളായി ഇവർ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി മരുന്ന് കടത്തുകയാണ്.

പഞ്ചാബിലാണ് കൂടുതൽ ലഹരി വാങ്ങുന്നവരും വിൽക്കുന്നവരും ഉള്ളതെന്നാണ് കണക്ക്. എന്നാൽ  ഈ സ്ഥിതിയിൽ നീങ്ങിയാൽ കേരളം ഈ സ്ഥാനത്ത് എത്തുമെന്നനാണ്എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഉൾപ്പടെയുള്ളവർ പറയുന്നത്. ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ലഹരി മരുന്ന് അധികമായും വരുന്നത്. ഇതിനാൽ തന്നെ ഇവ എവിടെ നിന്ന് എത്തുന്നുവെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കണ്ണൂർ ഇന്റർസിറ്റി എക്‌സപ്രസിൽ നിന്നാണ് കഞ്ചാവ് മിഠായിയും മറ്റ് മയക്ക് മരുന്ന് ഉൽപന്നങ്ങളും പിടികൂടിയത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ലഹരി മരുന്നിനെതിരെ നിരീക്ഷണം ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP