Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് മുങ്ങി മരിച്ചു; മരിച്ചത് ആനച്ചാൽ പുഴയുടെ കടവിൽ കുടിക്കാനിറങ്ങിയ പറവൂർ സ്വദേശികളായ യുവാക്കൾ; അപകടം നടന്നത് വൈകിട്ട് അഞ്ചോടെ; അഗ്നിശമന സേനയുടെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തു  

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് മുങ്ങി മരിച്ചു.ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പറവൂർ കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരൻ മകൻ അഖിൽ (27), പറവൂർ പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറമ്പിൽ അശോകൻ മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ അപകടം. ഇരുവരും സുഹൃത്തുകളായ മനയ്ക്കപ്പടി സ്വദേശികളായ ഷിജുസൺ, സാൽവിൻ എന്നവരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. നാലുപേരും ഒഴിക്കിൽപ്പെട്ടു. ഷിജുസണും സാൽവിനും ചീനവലക്കുറ്റിൽ പിടിച്ച് രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇവർ ഇവിടെ കുളിക്കാൻ എത്തിയിരുന്നു. തോട്ടിൽ നിന്നും മണ്ണ് നീക്കം ചെയ്തിരുന്നതിനാൽ അടിയോഴുക്ക് കൂടുതലായിരുന്നു.

അടുത്ത് ആൾ താമസമില്ലാത്തതിനാൽ അപകടം നാട്ടുകാർ അറിഞ്ഞത് വൈകിയാണ്.പറവൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ടു പേരുടേയും മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP