Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലയാളി നീന്തൽ പരിശീലകൻ പ്രദീപ് കുമാറിനു ദ്രോണാചാര്യ; ദിപ കർമാകറിന്റെ പരിശീലകൻ ബി എസ് നമ്പിക്കും വിരാട് കോഹ്ലിയുടെ പരിശീലകൻ രാജ്കുമാർ സിങ്ങിനും ദ്യുതി ചന്ദിന്റെ പരിശീലകൻ എൻ രമേശിനും പുരസ്‌കാരം

മലയാളി നീന്തൽ പരിശീലകൻ പ്രദീപ് കുമാറിനു ദ്രോണാചാര്യ; ദിപ കർമാകറിന്റെ പരിശീലകൻ ബി എസ് നമ്പിക്കും വിരാട് കോഹ്ലിയുടെ പരിശീലകൻ രാജ്കുമാർ സിങ്ങിനും ദ്യുതി ചന്ദിന്റെ പരിശീലകൻ എൻ രമേശിനും പുരസ്‌കാരം

ബംഗളൂരു: മലയാളി നീന്തൽ പരിശീലകനായ എസ്.പ്രദീപ്കുമാറിന് ഈ വർഷത്തെ ദ്രോണാചാര്യ പുരസ്‌കാരം. റിയോ ഒളിംപിക്‌സിൽ പങ്കെടുത്ത മലയാളി നീന്തൽതാരം സജൻ പ്രകാശിന്റെയും വനിതാതാരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് നന്ദിയോട് തടത്തരികത്തുവീട്ടിൽ പ്രദീപ് കുമാർ.

കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലും ഇദ്ദേഹം തന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകൻ. പാലാ സെന്റ് തോമസ് കോളജിൽ പഠിക്കുമ്പോൾ കോളജിന്റെയും എംജി സർവകലാശാലയുടെയും താരമായിരുന്ന പ്രദീപ് ഒട്ടേറെ നീന്തൽ മൽസരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഒളിംപിക്‌സിൽ ആദ്യമായി ജിംനാസ്റ്റിക്‌സിൽ മൽസരിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ താരമായ ദിപാ കർമാകറിന്റെ പരിശീലകൻ ബി.എസ്.നമ്പി, ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ പരിശീലകൻ രാജ്കുമാർ സിങ്, 100 മീറ്റർ ഓട്ടത്തിൽ റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകൻ എൻ.രമേശ് എന്നിവരും പുരസ്‌കാരത്തിന് അർഹരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP