Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി റോഡ് ടെസ്റ്റിലാതെ ഡ്രൈവിങ്ങ് ലൈസൻസ്; ലൈസൻസിന് യോഗ്യത ലഭിക്കുക അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക്; നിയമ ഭേദഗതി നടപ്പാക്കുക ജൂലൈ 1 മുതൽ

ഇനി റോഡ് ടെസ്റ്റിലാതെ ഡ്രൈവിങ്ങ് ലൈസൻസ്; ലൈസൻസിന് യോഗ്യത ലഭിക്കുക അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക്;  നിയമ ഭേദഗതി  നടപ്പാക്കുക ജൂലൈ 1 മുതൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പാക്കും. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഇതുപ്രകാരം താൽപര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഇതുവരെ സർക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.

ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം; അതിൽത്തന്നെ 4 മണിക്കൂർ സിമുലേറ്ററിൽ രാത്രികാല ഡ്രൈവിങ്, മഴ, ഫോഗ് ഡ്രൈവിങ് എന്നിവ പരിശീലിപ്പിക്കും.മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും (3 മണിക്കൂർ സിമുലേറ്റർ).

എന്താണ് അക്രഡിറ്റഡ് കേന്ദ്രങ്ങൾ

അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങൾ അപൂർവമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃകാ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിൽ. ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. 5 വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് 3 ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ചു പഠിപ്പിക്കാനുള്ള വർക്ഷോപ്, ഡ്രൈവിങ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് തുടങ്ങിയവ വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP