Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതി ജാമ്യം നിഷേധിച്ചു; വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ അപകട മരണത്തിനിടയാക്കിയ വാഹനയുടമ കീഴടങ്ങി; പെരുമ്പാവൂർ സ്വദേശി വർഗ്ഗീസ് റിമാൻഡിൽ

ഹൈക്കോടതി ജാമ്യം നിഷേധിച്ചു; വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ അപകട മരണത്തിനിടയാക്കിയ വാഹനയുടമ കീഴടങ്ങി; പെരുമ്പാവൂർ സ്വദേശി വർഗ്ഗീസ് റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ അപകട മരണത്തിൽ അപകടത്തിനിടയാക്കിയ വാഹനയുടമ  കീഴടങ്ങി. കാർ ഓടിച്ച എറണാകുളം പെരുമ്പാവൂർ കളമാലിൽ വീട്ടിൽ കെ. എം. വർഗീസ് (67) ആണ് കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സി പി ഒ കുളനട തണങ്ങാട്ടിൽ സിൻസി പി അസീസ്(35) ആണ് കഴിഞ്ഞ ജൂലൈ 11 ന് ആറന്മുള കുളനട റോഡിൽ മെഴുവേലി കുറിയാനിപള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിച്ചായിരുന്നു അപകടം.സിൻസി സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് കേസ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിൻസിയെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു.

അപകടത്തിന് പിന്നാലെ വർഗീസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു. ഇതിനെതുടർന്ന് ചൊവ്വാഴ്‌ച്ച ഇയാൾ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വർഗീസിനെ റിമാൻഡ് ചെയ്തു.അപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ സിൻസിക്ക് ധരാളം രക്തം നഷ്ട്ടപ്പെട്ടിരുന്നു. ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇവിടെ നിന്നും കല്ലിശേരിയിലെ ആശുപത്രിയിലേക്കും മാറ്റുക ആയിരുന്നു. തലക്കേറ്റ പരുക്കായിരുന്നു മരണത്തിലേക്ക് നയിച്ചത്.

അപകടം സംഭവിച്ച് ഏറെ നേരം വഴിയിൽ കിടന്ന ശേഷം ആണ് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ രക്തം വാർന്നൊഴുകുകയും രക്ത സമ്മർദം താഴുകയും ചെയ്തു. ഇതും മരണത്തിലേക്ക് നയിക്കുന്നതിന് കാരണമായി എന്ന് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP