Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

സ്പോർട്സ് കാറുമായി എത്തിയ ആൾ ഇടിച്ചു തകർത്തത് ഗ്രൗണ്ടിൽ പാർക്കു ചെയ്തിരുന്ന എട്ട് കാറുകൾ; അക്രമി ഇടിച്ചു നശിപ്പിച്ചതെല്ലാം വെള്ളക്കാറുകൾ; പരാക്രമം കാട്ടിയ ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാരും

സ്പോർട്സ് കാറുമായി എത്തിയ ആൾ ഇടിച്ചു തകർത്തത് ഗ്രൗണ്ടിൽ പാർക്കു ചെയ്തിരുന്ന എട്ട് കാറുകൾ; അക്രമി ഇടിച്ചു നശിപ്പിച്ചതെല്ലാം വെള്ളക്കാറുകൾ; പരാക്രമം കാട്ടിയ ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങൾ ഇടിച്ചു തകർത്ത കാർ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊച്ചിൻ പബ്ലിക് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്‌കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളാണ് തകർന്നത്. ഇതേ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ, തന്റെ ഇക്കോ സ്പോർട്സ് കാർ കൊണ്ട്, ചുറ്റുമുണ്ടായിരുന്ന മറ്റു കാറുകളെ തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നു. കാറുകളുടെ ഹെഡ്‌ലൈറ്റുകളും ബമ്പറുകളും ടയറുകളും തകർന്നിട്ടുണ്ട്.

വെള്ള നിറത്തിലുള്ള കാറുകൾ മാത്രം തേടിപ്പിടിച്ചായിരുന്നു ഡ്രൈവറുടെ പരാക്രമം. ഗ്രൗണ്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിൽ നിന്നിറങ്ങാൻ തയാറാകാതിരുന്ന ഡ്രൈവറെ, ചില്ല് പൊളിച്ചാണ് രോഷാകുലരായ നാട്ടുകാർ പിടികൂടിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡ്രൈവറെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP