Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേജർ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതോടെ റോഡിൽ ജലപ്രളയവും ഗതാഗത തടസ്സവും; നിരന്തരമായ പരാതിയെ തുടർന്ന് അറ്റകുറ്റ പണിക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഡിവൈഎഫ്‌ഐ കൊടി നാട്ടിയത് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും; വേനലിൽ കഷ്ടത അനുഭവിക്കുന്ന എരുമേലിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

മേജർ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതോടെ റോഡിൽ ജലപ്രളയവും ഗതാഗത തടസ്സവും; നിരന്തരമായ പരാതിയെ തുടർന്ന് അറ്റകുറ്റ പണിക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഡിവൈഎഫ്‌ഐ കൊടി നാട്ടിയത് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും; വേനലിൽ കഷ്ടത അനുഭവിക്കുന്ന എരുമേലിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

ഗീവർഗീസ് എം തോമസ്‌

കോട്ടയം: മേജർ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് എരുമേലി മുക്കൂട്ടുതറ ചാത്തൻതറ റോഡിൽ ജല പ്രളയവും ഗതാഗത തടസ്സവും. ഇതോടെ എരുമേലിയിലേക്കുള്ള ശുദ്ധജല വിതരണവും മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലമുള കവലയിൽ കലുങ്കിനോടു ചേർന്നുള്ള പൈപ്പിൽ പൊട്ടലുണ്ടായത്. പമ്പാനദിയിലെ പെരുന്തേനരുവി ഡാമിൽ നിന്നെത്തുന്ന 2 അടി വ്യാസമുള്ള പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർത്തിരിക്കുന്ന ഭാഗത്തായിരുന്നു പൊട്ടൽ. പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുക്കിയതോടെ കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കു റോഡിലൂടെ കടന്നു പോകാനായില്ല.

ബസ് ഉൾപ്പടെ ഉള്ള വലിയ വാഹനങ്ങൾക്കു മാത്രമാണ് കടന്നു പോകാൻ സാധിച്ചത്. ഈ വിവരം ഉടൻതന്നെ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും നിഷേധാത്മക നിലപാടാണ് ഇവർ സ്വീകരിച്ചത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വേണ്ട സമയത്തു അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ശക്തമായ പൊട്ടൽ സംഭവിക്കില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെ നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് ദിവസങ്ങൾക്കു ശേഷം എരുമേലിയിലെ ജലവിതരണം പുനരാരംഭിക്കാൻ എത്തിയ ജലവകുപ്പ് ഉദ്യോഗസ്ഥരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. പൈപ്പിന് മുകളിൽ കൊടിനാട്ടുകയും ചെയ്തു. ഇതോടെ പണി നടത്താൻ കഴിയാതെ നടത്താതെ മുണ്ടക്കയം സെക്ഷൻ അസി. എഞ്ചിനീയർമായ, ഓവർസിയർ അനിൽ എന്നിവരുൾപ്പെടെയുള്ള സംഘത്തിന് തിരിച്ചു പോകേണ്ടതായി വന്നു. ഇടുങ്ങിയ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പൈപ്പുകളുടെ ബെന്റ് മാറ്റി പാലത്തിന്റെ വീതി വർധിപ്പിക്കണമെന്നും ; ചോർച്ച മാറ്റുന്ന പണികൾക്കൊപ്പം ഇതും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പണികൾ തടഞ്ഞു കൊടി നാട്ടിയത്.

നിലവിൽ ചോർച്ചയെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ് എരുമേലിയിലെ ജലവിതരണം. ചോർച്ച പരിഹരിക്കാതെ വെള്ളം എത്തിക്കാനാവില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതോടൊപ്പം ചോർച്ച മാറ്റണമെങ്കിൽ ജെസിബി യുടെ സഹായത്തോടെ പാലത്തിലെ ജലവിതരണ കുഴൽ ഉയർത്തണമെന്നും തുടർന്ന് ജാക്കി ലിവറുകളിൽ പൈപ്പ് താങ്ങിവെച്ച് വാൽവിന്റെ ഭാഗം മുറിച്ചുനീക്കി വെൽഡിങ് ചെയ്ത ശേഷം ജോയിന്റ് ചെയ്ത് ഉറപ്പിച്ചതിനു ശേഷം പൈപ്പ് ശരിയായി സ്ഥാപിച്ചാലാണ് പമ്പിങ് ആരംഭിക്കാൻ കഴിയു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

എരുമേലിയിൽ വെള്ളമെത്തിക്കുന്നത് സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി പമ്പയാറിലെ പെരുംതേനരുവിയിൽ നിന്നാണ്. ഇവിടെ നിന്നുള്ള പൈപ്പ് ആണ് കൊല്ലമുള പാലത്തിലൂടെ കടന്നുപോകുന്നത്. മുക്കൂട്ടുതറ എംഇഎസ് കോളേജിന്റെ സമീപത്തെ പ്ലാന്റിലേക്കാണ് ഈ പൈപ്പുകളിലൂടെ വെള്ളം എത്തുന്നത്. തുടർന്ന് പ്ലാന്റിലെ സംഭരണിയിൽ വെള്ളം ശുദ്ധീകരിച്ച ശേഷമാണ് എരുമേലി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ടാങ്കുകളിലെത്തിച്ച് പൈപ്പുകൾ വഴി വിതരണം നടത്തുന്നത്. കൂടാതെ വെച്ചൂച്ചിറ പഞ്ചായത്തിലേക്കും വെള്ളം നൽകുന്നുണ്ട്. എരുമേലിയിലെ നാട്ടുകാർക്കും അയ്യപ്പഭക്തർക്കുമായി ആവിഷ്‌ക്കരിച്ച ബ്രഹത്തായ ജലവിതരണ പദ്ധതി കൂടിയാണിത്. അതേസമയം പതിറ്റാണ്ടുകൾ പഴക്കമുണ്ട് കൊല്ലമുളയിലെ വീതികുറഞ്ഞ ചെറിയ പാലത്തിന്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതിയിലാണ് പാലം സ്ഥിതി. ഈ പാലം പൊളിച്ചു മാറ്റി ഉയരവും വീതിയുമുള്ള പുതിയ പാലം നിർമ്മിക്കാൻ ഒരു വർഷം മുമ്പ് അനുമതി ലഭിച്ചിരുന്നുവെങ്കിലും ഇത് ഫയലിൽ ഒതുങ്ങി.

വേനൽ മൂലം ജലക്ഷാമമായതോടെ ജലവിതരണം ദിവസങ്ങളായി നിലച്ചത് എരുമേലിയിൽ ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. ചർച്ചയിലൂടെ കൊല്ലമുളയിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നിരിക്കെ ഇതിനുള്ള ശ്രമങ്ങളുണ്ടായിട്ടുമില്ല. എരുമേലി പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങി പ്രശ്‌നം പരിഹരിക്കണമെന്ന് എരുമേലിയിലെ നാട്ടുകാർ ആവശ്യപ്പെടുന്നു അതോടൊപ്പം പതിമൂന്നാം തീയതി വൈകുന്നേരത്തോടെ മാസപൂജകൾക്കായി ശബരിമല നടതുറക്കുന്നതോടെ ആയിരകണക്കിന് തീർത്ഥാടകരാണ് എരുമേലിയിലേക്കു എത്തിച്ചേരുന്നത്. മണ്ഡലകാല പൂജകൾ പൂർത്തിയാക്കി നട അടച്ചതിനു ശേഷമുള്ള പിറ്റേ മാസം നല്ല തിരക്ക് ഉണ്ടാകും എന്ന് ഇവിടെയുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ഉള്ള ഒരവസരത്തിൽ തീർത്ഥാടകർക്കും ഇത് വളരേറെ ബുദ്ധിമുട്ടു ഉണ്ടക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ അധികൃതർ ഉടൻ തന്നെ വേണ്ടനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP