Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം നഗരത്തിൽ നാളെയും മറ്റെന്നാളും കുടിവെള്ളം മുടങ്ങും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അരുവിക്കരയിൽ വാട്ടർ അഥോറിറ്റിയുടെ ജലശുദ്ധീകരണ ശാലകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചുള്ള നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ രണ്ടുദിവസം ശുദ്ധജല വിതരണം മുടങ്ങും. നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങും. ഞായറാഴ്ച പുലർച്ചെ മുതൽ പമ്പഋിങ് പുനരാരംഭിക്കുമെങ്കിലും എല്ലായിടങ്ങളിലും ജലവിതരണം പൂർവസ്ഥിതിയിലെത്തുന്നത് തിങ്കളാഴ്ചയോടെയായിരിക്കും. അതിനാൽ ഉപഭോക്താക്കൾ പരമാവധി വെള്ളം സംഭരിച്ച്, ആവശ്യമായ മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.

ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതൽൽ രണ്ടിന് പുലർച്ചെ രണ്ടു മണി വരെ 74 എംഎൽഡി ജലശുദ്ധീകരണ ശാലയുടെയും അന്നേ ദിവസം രാവിലെ ആറു മണി വരെ 86 എംഎൽഡി ശുദ്ധീകരണ ശാലയുടെയും പ്രവർത്തനമാണ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരുന്നത്.

ജലവിതരണത്തിന് കോർപറേഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെ ബദൽ മാർഗങ്ങൾ വാട്ടർ അഥോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. മുൻഘട്ടങ്ങളിൽ ജലവിതരണത്തിനായി കിയോസ്‌കുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽത്തന്നെ ഇത്തവണയും കിയോസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ കിയോസ്‌കുകളിൽനിന്ന് ജലം ശേഖരിക്കാം.ആശുപത്രികൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികളിൽ ജലമെത്തിക്കും. ടാങ്കറുകൾക്ക് വെള്ളം ശേഖരിക്കാനായി വെൻഡിങ് പോയിന്റുകൾ തയാറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP