Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊടുവള്ളിയിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

കൊടുവള്ളിയിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡിആർഐ നടത്തിയ പരിശോധനയിൽ കൊടുവള്ളിയിൽ 4.11 കോടി രൂപയുടെ സ്വർണവും. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജൂവലറി ഉടമയുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു.

കള്ളക്കടത്ത് സ്വർണം ഉരുക്കി നൽകുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വർണവും കണ്ടെടുത്തു. മിശ്രിത രൂപത്തിൽ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വർണം ഉരുക്കി നൽകുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്റെ തെളിവുകൾ ഇവിടെ നിന്ന് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP