Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്ക്‌മെനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറായി ഡോ. വിധു പി നായർ നിയമിതനായി; കോട്ടയം പാമ്പാടി സ്വദേശിയായ വിധു പി നായർ 2002 ബാച്ചിലെ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥൻ

തുർക്ക്‌മെനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറായി ഡോ. വിധു പി നായർ നിയമിതനായി; കോട്ടയം പാമ്പാടി സ്വദേശിയായ വിധു പി നായർ 2002 ബാച്ചിലെ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡോ. വിധു. പി. നായരെ തുർക്ക്‌മെനിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായി നിയമിച്ചു. 2002 ബാച്ചിലെ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനാണ്. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടറാണ് നിലവിൽ.

വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ഡോ. വിധു മൂന്നാറിലെ ഇന്തോസ്വിസ് പ്രോജക്ടിൽ അസിസ്റ്റന്റ് മാനേജരായിരിക്കെയാണു വിദേശകാര്യ സർവീസിൽ ചേർന്നത്. യുഎസ്, ജർമനി, കുവൈത്ത് എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയാണ്. ചെക്ക് റിപ്പബ്ലിക്കിൽ ഹേമന്ത ഹരിശ്ചന്ദ്ര കോടൽദാറെ അംബാസഡറായി നിയമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP