Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിട്ടീഷ് കമ്പനിക്ക് ഭരണസ്ഥിരാ കേന്ദ്രത്തിൽ പരവതാനി വിരിക്കുകയും രാവുകൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ലക്ഷണക്കിന് നിസ്സഹായരായ ഉദ്യോഗാർത്ഥികളോട് 'കടക്ക് പുറത്ത് 'എന്ന് ആക്രോശിക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും; 3 മാസത്തിനിടെ മാത്രം 175 പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടക്കാതെ കാലഹരണപ്പെട്ടത്; സർക്കാരിനെ കടന്നാക്രമിച്ച് ശൂരനാട് രാജശേഖരൻ

ബ്രിട്ടീഷ് കമ്പനിക്ക് ഭരണസ്ഥിരാ കേന്ദ്രത്തിൽ പരവതാനി വിരിക്കുകയും രാവുകൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ലക്ഷണക്കിന് നിസ്സഹായരായ ഉദ്യോഗാർത്ഥികളോട് 'കടക്ക് പുറത്ത് 'എന്ന് ആക്രോശിക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും; 3 മാസത്തിനിടെ മാത്രം 175 പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടക്കാതെ കാലഹരണപ്പെട്ടത്; സർക്കാരിനെ കടന്നാക്രമിച്ച് ശൂരനാട് രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രിട്ടീഷ് കമ്പനിക്ക് ഭരണസ്ഥിരാ കേന്ദ്രത്തിൽ പരവതാനി വിരിക്കുകയും, എന്നാൽ രാവുകൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ലക്ഷണക്കിന് നിസ്സഹായരായ ഉദ്യോഗാർത്ഥികളോട് 'കടക്ക് പുറത്ത് 'എന്ന് ആക്രോശിക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യുന്നത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം 

ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച് സ്വതന്ത്ര്യം നേടിയ രാജ്യമാണ് നമ്മുടേത്. ബ്രിട്ടീഷ് കുത്തക ഭീമന്മാരായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയേറ്റിൽ നിയമനം നൽകാനുള്ള ശ്രമത്തിലാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി.
സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ 4 ഉദ്യോഗസ്ഥരെ പ്രതിമാസ ശമ്പളം 12.36 ലക്ഷം രൂപയ്ക്ക് നിയമിക്കാൻ പോകുന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത് ഞെട്ടലോടെയാണ് നമ്മുടെ നാട് കേട്ടത്.

'ഭരണത്തിന്റെ അവസാന നാളിൽ ഇ-ബസിന്റെ മറവിൽ അഴിമതി നടത്താൻ സെക്രട്ടറിയേറ്റിൽ ബ്രിട്ടീഷ് കമ്പനിയിലെ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.' മുതലാളിത്ത കമ്പനികളോടും,മുതലാളിത്ത രാജ്യങ്ങളോടുമുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് നയരേഖകൾ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ബാധകമാവാത്തതിന്റെ കാരണം പാർട്ടി അണികളോടെങ്കിലും കുറഞ്ഞപക്ഷം വിശദീകരിക്കേണ്ടതാണ്.

ബ്രിട്ടീഷ് കമ്പനിക്ക് ഭരണസ്ഥിരാ കേന്ദ്രത്തിൽ പരവതാനി വിരിക്കുകയും, എന്നാൽ രാവുകൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ലക്ഷണക്കിന് നിസ്സഹായരായ ഉദ്യോഗാർത്ഥികളോട് 'കടക്ക് പുറത്ത് 'എന്ന് ആക്രോശിക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടക്കുന്നത് 5 മുതൽ 10 ശതമാനം മാത്രമാണ്... ! കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 175 പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടക്കാതെ കാലഹരണപ്പെട്ടത്.

കഷ്ടപ്പെട്ട് പഠിച്ച് ആരുടെയും ശുപാർശ ഇല്ലാതെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറി കൂടുന്ന സാധാരണക്കാരായ യുവജനങ്ങളെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ തുടർച്ചയായി സ്വീകരിച്ചുവരുന്നത്.

എന്നാൽ മറുവശത്ത് വേണ്ടപ്പെട്ടവർക്ക് പിണറായി വാരിക്കോരി പിൻവാതിൽ നിയമനങ്ങളും,കരാർ നിയമനങ്ങളും വ്യാപകമായി നടത്തുകയാണ്.മന്ത്രി പുത്രനെ വലിയ ശമ്പളത്തിൽ നിയമിച്ചതും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന 12 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവജനങ്ങളോടുള്ള ഏറ്റവും വലിയ ചതിയാണ് ഈ സർക്കാർ തുടർന്നു കൊണ്ടിരിക്കുന്നത്. വിദേശ കോർപ്പറേറ്റ് കുത്തക ഭീമന്മാർക്കും, മുതലാളിമാർക്കും, ഇഷ്ടക്കാർക്കും അഴിമതി തമ്പുരാക്കന്മാർക്കുമായി കേരളത്തിന്റെ ഭരണം തീറെഴുതി നൽകാനാണ് മുഖ്യന്ത്രി സർക്കാരിന്റെ അവസാന വർഷം പോകുന്ന പോക്കിൽ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP