Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആധുനിക നിയമസംഹിതയുടെ പിതാവ്; ഭാരതത്തിലെ ആദ്യ നിയമ സർവകലാശാലകളുടെ സ്ഥാപകൻ; നിയമരംഗത്തെ വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന കീർത്തിയും ഇദ്ദേഹത്തിന് സ്വന്തം; വൈക്കത്തെ മണ്ണടിശ്ശേരി തറവാട്ടിലേക്ക് ഡോ.എൻ.ആർ മാധവമേനോനെ തേടി എത്തുന്നത് പത്മഭൂഷൺ പുരസ്‌കാരം; നിയമപണ്ഡിതനെ തേടി പുരസ്‌കാരം എത്തിയത് മരണാനന്തര ബഹുമതിയായി

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: ആധുനിക നിയമസംഹിതയുടെ പിതാവായ ഡോ. എൻ.ആർ മാധവമേനോന് പത്മഭൂഷൺ. മരണാനന്തര ബഹുമതിയായിട്ടാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നത്. വൈക്കം മറവന്തുരുത്ത് മണിയശ്ശേരി കുടുംബാംഗമായ മേനോൻ അവസാന കാലഘട്ടത്തിൽ സ്ഥിരതാമസമാക്കിയതും വൈക്കത്ത് തന്നെയായിരുന്നു.

രാജ്യാന്തരതലത്തിൽ പേരെടുത്ത നിയമപണ്ഡിതനായ മേനോൻ ഒട്ടേറെ വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ന് കാണുന്ന നിയമ വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവും ആധുനിക നിയമസംഹിതയുടെ പിതാവുമാണ് അദ്ദേഹം. വൈക്കം ശ്രീ മഹാദേവ കോളേജിന്റെ മുഖ്യ രക്ഷാധികാരിയും ഓണററി ചെയർമാനുമായിരുന്നു അവസാന നാളുകളിൽ അദ്ദേഹം.

Stories you may Like

ഭാരതത്തിലെ ആദ്യ നിയമ സർവകലാശാലകളുടെ സ്ഥാപകനും വൈസ് ചാൻസലറുമായി പ്രവർത്തിച്ചു. നാഷണൽ ജൂറിഡിക്കൽ സർവകലാശാല, നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബെംഗളൂരു, യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസ്, കൊൽക്കത്ത, നാഷണൽ ജുഡീഷ്യൽ അക്കാദമി എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ച ഡോ.എൻ.ആർ. മാധവമേനോൻ നിയമത്തെ മാനവികതയുടെയും ധാർമ്മികതയുടെയും തലത്തിൽ പുതുക്കി പണിയുന്നതിൽ ഒട്ടേറെ സംഭാവനകൾ നൽകി.

2003-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. ഇന്റർ നാഷണൽ ബാർ അസോസിയേഷന്റെ ലിവിങ് ലെജൻഡ് ഓഫ് ലോ ബഹുമതി, റോട്ടറി ഇന്റർ നാഷണൽ അവാർഡ് എന്നിവ ബഹുമതികളിൽ ചിലത് മാത്രമാണ്.

നിയമരംഗത്തെ വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് മേനോൻ.ജന്തുശാസ്ത്രത്തിൽ ബിരുദവും എൽ.എൽ.ബി.യും എൽ.എൽ.എമ്മും പൂർത്തിയാക്കിയ മേനോൻ നിയമ രംഗത്തെ ഗവേഷണബിരുദവും കരസ്ഥമാക്കി. 1955-ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച മേനോൻ അരനൂറ്റാണ്ടിലേറെക്കാലം ചെലവഴിച്ചത് ന്യൂഡൽഹിയിലാണ്. രമാദേവിയാണ് ഭാര്യ.2019 മെയ്‌ എട്ടിനാണ് അദ്ദേഹം അന്തരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP