Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രം മാറ്റിയെഴുതിയ വീൽ ചെയറിലെ സർജൻ; ചെൽസിയുടെ പതിമൂന്ന് വനിതകളിലെ മിന്നുംതാരം; ഇന്ത്യക്ക് അഭിമാനിക്കാം മലയാളിയായ ഡോ മേരി വർഗീസിനെയോർത്ത്

ചരിത്രം മാറ്റിയെഴുതിയ വീൽ ചെയറിലെ സർജൻ; ചെൽസിയുടെ പതിമൂന്ന് വനിതകളിലെ മിന്നുംതാരം; ഇന്ത്യക്ക് അഭിമാനിക്കാം മലയാളിയായ ഡോ മേരി വർഗീസിനെയോർത്ത്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെയും മകൾ ചെൽസി ലോകത്തെ മാറ്റിമറിച്ച 13 സ്ത്രീകളെക്കുറിച്ചെഴുതിയ പുസ്തകത്തിൽ നമുക്ക് അഭിമാനിക്കാൻ ഡോ.മേരിവർഗീസ്. 'വീൽച്ചെയറിലെ സർജൻ' എന്നറിയപ്പെട്ട ഡോ.മേരിയുടെ നിസ്തുല ജീവിതം ചെൽസിയുടെ പുസ്തകത്തിലൂടെ ലോകത്തിനു മുന്നിലെത്തുകയാണ്. 'ഷി പെഴ്‌സിസ്റ്റഡ് എറൗണ്ട് ദ് വേൾഡ്: 13 വിമൻ ഹു ചെയ്ഞ്ച്ഡ് ഹിസ്റ്ററി' എന്ന ചെൽസിയുടെ പുസ്തകം ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു.

ഡോ. മേരി വർഗീസ്: - വീൽചെയറിലെ ഡോക്ടർ

എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ ഡോ.മേരി വെല്ലൂർ മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയശേഷം ബിരുദാനന്തര ബിരുദത്തിനു തയ്യാറെടുക്കുമ്പോഴാണ് 1952ൽ വാഹനാപകടത്തിൽ പെട്ടത്. നട്ടെല്ലു തകർന്നു കാലുകൾക്കു ചലനശേഷി നഷ്ടപ്പെട്ട മേരിയുടെ ജീവിതം പിന്നീടു വീൽചെയറിലായിരുന്നു. എന്നാൽ, തളരാത്ത ആത്മവീര്യവുമായി അവർ തുടർന്നുള്ള ജീവിതം പരിമിതാംഗർക്കും ആലംബഹീനർക്കും വേണ്ടി മാറ്റിവച്ചു.

തുടക്കത്തിൽ കുഷ്ഠരോഗികളുടെ ചികിൽസയിൽ ശ്രദ്ധ പതിപ്പിച്ചു. പിന്നീടു ന്യൂയോർക്കിൽ ഉപരിപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം അംഗപരിമിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി. വെല്ലൂർ മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ചുമതല ദീർഘകാലം വഹിച്ചു. അംഗപരിമിതർക്കായി അഭയകേന്ദ്രം നിർമ്മിക്കാൻ സ്വത്തുമുഴുവൻ ചെലവഴിച്ചു. 1972ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1986ൽ നിര്യാതയായി. യുഎസ് എഴുത്തുകാരി ഡറോത്തി ക്ലാർക്ക് ഡോ.മേരിയുടെ ജീവിതത്തെക്കുറിച്ചു 'ടേക്ക് മൈ ഹാൻഡ്‌സ്' എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP