Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നേരിൽ കാണും മുമ്പേ തന്റെ പ്രശ്‌നം ഏറ്റെടുത്ത് പാർലമെന്റിലടക്കം ഉന്നയിച്ച ഇ.ടി.മുഹമ്മദ് ബഷീറിനെയും ലീഗിനെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് ഡോ.കഫീൽ ഖാൻ; ലീഗിന്റെ നാല് എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാധീനനായി പോയി; ജയിൽ മോചിതനായപ്പോൾ ഇ.ടിയെ കണ്ട് നന്ദി അറിയിക്കാൻ ഡോക്ടർ

നേരിൽ കാണും മുമ്പേ തന്റെ പ്രശ്‌നം ഏറ്റെടുത്ത് പാർലമെന്റിലടക്കം ഉന്നയിച്ച ഇ.ടി.മുഹമ്മദ് ബഷീറിനെയും ലീഗിനെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് ഡോ.കഫീൽ ഖാൻ; ലീഗിന്റെ നാല് എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാധീനനായി പോയി; ജയിൽ മോചിതനായപ്പോൾ ഇ.ടിയെ കണ്ട് നന്ദി അറിയിക്കാൻ ഡോക്ടർ

ജംഷാദ് മലപ്പുറം

മലപ്പുറം: യോഗി സർക്കാർ ജയിലിലടക്കുകയും തുടർന്ന് നിരന്തര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനാവുകയും ചെയ്ത ഡോ.കഫീൽ ഖാൻ , തനിക്ക് വേണ്ടി ആത്മാർത്ഥമായി കൂടെ നിന്നതിനും പിന്തുണക്കും നേരിട്ട് നന്ദി അറിയിക്കാനായി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി.യെ ഡൽഹിയലെ ഓഫീസിൽ സന്ദർശിച്ചു. തന്നെ നേരിൽ കാണുന്നതിനും എത്രയോ മുമ്പെ തന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിലടക്കം ഉന്നയിക്കുകയും ചെയ്ത ഇ.ടി യെയും മുസ്ലിം ലീഗിനെയും ജീവിതത്തിൽ ഒരിക്കലും മറക്കവിനാവില്ലെന്നും, തന്റെ മോചനത്തിനായി മുസ്ലിം ലീഗിന്റെ നാല് എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാധീനനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ സാഹിബിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ളവർക്കുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹ സന്ദേശം ഇ.ടി.യെ അദ്ദേഹം ഏൽപ്പിച്ചു. കഫീൽ ഖാന്റെ ഈ സന്ദേശം ലീഗിന്റെ പോരാട്ടങ്ങൾക്കു കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണെന്നു ഇ.ടി പറഞ്ഞു.


കഴിഞ്ഞ മൂന്ന് വർഷമായി യു.പി സർക്കാർ നടത്തിയ എട്ട് വ്യത്യസ്ത അന്വേഷണങ്ങളിലെല്ലാം നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും തന്റെ സസ്‌പെൻഷൻ തുടരുകയാണ്. ഞാൻ സ്വമേധയാ സേവനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഭരണപരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഭരണകൂടത്തിന്റെ മറ്റൊരു കുതന്ത്രമാണെന്നു കഫീൽഖാൻ പറഞ്ഞു.

എന്റെ കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകൾ എന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി വിജയിക്കുന്നതിനുമുള്ള ദൃഢ നിശ്ചയം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മതം, പ്രദേശം, ജാതി, സാമൂഹിക-സാമ്പത്തിക നില, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ലോകത്തെവിടെയും ചെയ്യുന്ന അനീതിക്കെതിരെ ഞാൻ ശബ്ദമുയർത്തുന്നത് തുടരും.

കോവിഡ് നമ്മുടെ രാജ്യത്ത് നാശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വിവേചനാധികാരം ഉപയോഗിക്കുന്നതിനേക്കാൾ പകർച്ചവ്യാധിക്കെതിരെ പോരാടാനുള്ള എല്ലാ ശക്തിയും മാർഗങ്ങളും ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാത്ത സാഹചര്യങ്ങളിൽ രാഷ്ട്രീയ വിയോജിപ്പുകാർക്കെതിരെ ദേശീയ സുരക്ഷാ നിയമങ്ങൾ, യു.എ.പി.എ എന്നിവ ഉപയോഗിക്കുന്നത് എല്ലാ കേസുകളിലും അപലപിക്കപ്പെടേണ്ട ഒന്നാണ്.

മതിയായ തെളിവുകളില്ലാതെ പ്രീ-ട്രയൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയ നിരവധി മനുഷ്യാവകാശ സംരക്ഷകർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരാൻ ഇ.ടി.യോടും ലീഗിനോടും കഫീൽ ഖാൻ അഭ്യർത്ഥിച്ചു. മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്ലിം ലീഗ് പാർട്ടിക്ക് തിരിച്ചു നൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP