Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷകർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അദ്ധ്യാപകൻ; കൊച്ചി സ്വദേശി ഡോ. ജേക്കബ് ജോസഫ് കർഷകർക്ക് തുണയാകുന്നത് ഇങ്ങനെ

കർഷകർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അദ്ധ്യാപകൻ; കൊച്ചി സ്വദേശി ഡോ. ജേക്കബ് ജോസഫ് കർഷകർക്ക് തുണയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കർഷകരെബാധിക്കുന്ന നിയമങ്ങൾ ഇം​ഗ്ലീഷിലാകുമ്പോൾ അത് മഹാഭൂരിപക്ഷം വരുന്ന കർഷകർക്കും മനസ്സിലാകാതെ പോകുന്നു. പലരും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് കൊച്ചി ന്യുവാൽസിലെ അദ്ധ്യാപകനായ കൊച്ചി സ്വദേശി ഡോ. ജേക്കബ് ജോസഫ്. കർഷകർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയാണ് ഇ​ദ്ദേഹം.

കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമവും ഇതു സംബന്ധിച്ചുണ്ടായ സുപ്രധാന വിധികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകം തന്നെ ചിങ്ങം ഒന്നിന് അദ്ദേഹം പ്രസിദ്ധീകരിച്ചു. കോവിഡ് കാലത്ത് വീണു കിട്ടിയ അഞ്ച് മാസം കൊണ്ടാണ് പുസ്തകം പൂർത്തിയാക്കിയത്. വിത്തുകളെ സംബന്ധിച്ചുള്ള നിയമം, കീടനാശിനികളെ സംബന്ധിച്ചുള്ള നിയമം, ജൈവ വൈവിധ്യത്തെ സംബന്ധിച്ചുള്ള നിയമം, മറൈൻ ഫിഷറീസ്, ഉൾനാടൻ മത്സ്യ സമ്പത്തിന്റെ പരിപാലനത്തെ സംബന്ധിച്ചുള്ള നിയമം തുടങ്ങിയവ മലയാളത്തിലേക്ക് സംഗ്രഹിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ജേക്കബ് ജോസഫ്.

കർഷകർക്ക് പുസ്തകം വായിച്ച് മനസ്സിലാക്കുന്നതിനെക്കാൾ ഉപകാരപ്പെടുക ഇത് കണ്ട് മനസ്സിലാക്കുന്നതാണെന്ന ചിന്തയെ തുടർന്ന് യുട്യൂബിൽ കർഷകർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കായി ഒരു ചാനൽ തുടങ്ങുകയും ചെയ്തു ഡോ. ജേക്കബ് ജോസഫ്. കാർഷിക നിയമങ്ങൾ എന്ന യുട്യൂബ് ചാനലിൽ കാർഷിക, ഫിഷറീസ്, ഭക്ഷ്യ, മൃഗസംരക്ഷണ മേഖലകളെ സംബന്ധിച്ചുള്ള നിയമങ്ങളെക്കുറിച്ച് മലയാളത്തിൽ വിവരിക്കും.

സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച്ച് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുണ്ടാകാറുണ്ട്. എന്നാൽ, ഇവ മലയാളത്തിലാക്കി മാറ്റുന്നതിനുള്ള സംവിധാനം ഒന്നും നിലവിലില്ലെന്ന് ഡോ. ജേക്കബ് ജോസഫ് പറഞ്ഞു. സാധാരണക്കാർക്ക് നിയമങ്ങളെ കുറിച്ച് അറിവില്ലായ്മ കൊണ്ട് കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. 2008-ലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പുറത്തുവന്നത്. എന്നാൽ, വർഷം ഇത്ര കഴിയുമ്പോഴും ഇത് മലയാളത്തിൽ വിശദമായി അവതരിപ്പിക്കുന്ന ഒരു പുസ്തകം പോലും ഇതുവരെ ഇറങ്ങിയില്ലെന്ന് ജേക്കബ് ജോസഫ് പറഞ്ഞു.

ഇതോടൊപ്പം രാജ്യത്ത് നടക്കുന്ന കർഷക സംബന്ധമായ നിയമങ്ങളും ഇതു സംബന്ധിച്ച ബില്ലുകളും ചർച്ചകളുമെല്ലാംതന്നെ തന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നുമുണ്ട് ഈ നിയമ അദ്ധ്യാപകൻ. ബ്ലോഗിലെ മാധ്യമം ഇംഗ്ലീഷാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP