Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണക്കാലത്തെ ഇളവുകൾ കോവിഡ് വർദ്ധിപ്പിച്ചുവെന്ന ആരോപണം വസ്തുതാ വിരുദ്ധം; രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധന മാത്രം: ഡോ ടി ജേക്കബ് ജോൺ

ഓണക്കാലത്തെ ഇളവുകൾ കോവിഡ് വർദ്ധിപ്പിച്ചുവെന്ന ആരോപണം വസ്തുതാ വിരുദ്ധം; രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധന മാത്രം: ഡോ ടി ജേക്കബ് ജോൺ

സ്വന്തം ലേഖകൻ

ചെന്നൈ: ഓണക്കാലത്ത് നൽകിയ ഇളവുകൾ കേരളത്തിൽ കോവിഡ് രോഗം വർദ്ധിക്കാൻ കാരണമായി എന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ പ്രസ്താവനക്കെതിരെ ഐ.സി.എം.ആർ വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി.ജേക്കബ് ജോൺ. ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. തികച്ചും സ്വാഭാവികമായ വർദ്ധന മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവർക്കനുസരിച്ച് മാത്രമേ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുള്ളു എന്ന് ജേക്കബ് ജോൺ അഭിപ്രായപ്പെടുന്നു.രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് നിയന്ത്രിച്ച സംസ്ഥാനം കേരളമാണെന്നും ഇവിടെ മരണനിരക്ക് ഒരിക്കലും 0.6% അധികം കടന്നിട്ടില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

രാജ്യത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും കേരളത്തിലാണ്. കോവിഡ് രോഗത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്നും ഡോക്ടർ ജേക്കബ് ജോൺ പറയുന്നു.ഇന്ത്യയിൽ കോവിഡ് രോഗം ഉച്ചസ്ഥായിയിലെത്തിയത് സെപ്റ്റംബർ രണ്ടാമത്തെ ആഴ്ചയിലാണ് എന്നാൽ കേരളത്തിൽ അത് ഒക്ടോബർ മൂന്നാം ആഴ്ചയിൽ മാത്രമാണ്.

കേരളത്തിലെ ആരോഗ്യരംഗത്തെ മികച്ച പ്രതിരോധം കൊണ്ട് മാത്രമാണ് ഇത്രനാൾ രോഗത്തെ പിടിച്ചുനിർത്താനായത്.നിലവിൽ കേരളം പിന്തുടരുന്ന ചികിത്സാ രീതി തന്നെയാണ് നല്ലത്. രോഗം വന്ന എല്ലാവരെയും ചികിത്സിക്കേണ്ട ആവശ്യമില്ല.

രക്തത്തിൽ ഓക്സിജൻ അളവ് 95 ശതമാനത്തിൽ താഴെയായാൽ മാത്രം ചികിത്സ നൽകിയാൽ മതിയെന്നും വാക്സിൻ വരും വരെ സോഷ്യൽ വാക്സിനായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ഇടക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കുക എന്നീ കാര്യങ്ങൾ ഒരു അലംഭാവവും കൂടാതെ ചെയ്യണം. പ്രായമായവർ നിർബന്ധമായും വീട്ടിൽ ഇരിക്കണം എന്നും ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയുമുള്ള സാമൂഹിക സമ്പർക്കം പാലിക്കണമെന്നും ഡോ.ജേക്കബ് ജോൺ അഭിപ്രായപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP