Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജുമുഅ നമസ്‌കാരം റമളാനിൽ പോലും മാറ്റിവെച്ചവരാണ് നമ്മൾ; ഈ പ്രതികൂല സാഹചര്യത്തിൽ പെരുന്നാളിന് ബലി നടത്തേണ്ടതില്ല; ബലി നടത്തുന്നതിനേക്കാൾ പ്രധാനം തൊട്ടടുത്തയാളുടെ പട്ടിണി മാറ്റുന്നതിനാകണമെന്നും ഡോ. ഹുസൈൻ മടവൂർ

ജുമുഅ നമസ്‌കാരം റമളാനിൽ പോലും മാറ്റിവെച്ചവരാണ് നമ്മൾ; ഈ പ്രതികൂല സാഹചര്യത്തിൽ പെരുന്നാളിന് ബലി നടത്തേണ്ടതില്ല; ബലി നടത്തുന്നതിനേക്കാൾ പ്രധാനം തൊട്ടടുത്തയാളുടെ പട്ടിണി മാറ്റുന്നതിനാകണമെന്നും ഡോ. ഹുസൈൻ മടവൂർ

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് വർഷത്തിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. ചെറിയ പെരുന്നാളും, ബലി പെരുന്നാളും. ബലി പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങളാണുള്ളത്. ബലി പെരുന്നാളിന്റെ വിശ്വാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മൃഗത്തെ ബലി നൽകൽ. എന്നാൽ കോവിഡ് വ്യാപനം നടക്കുന്ന ഈ പ്രതികൂല സാഹചര്യത്തിൽ ബലിപ്പെരുന്നാളിന് ബലി നടത്തേണ്ടതില്ലെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. പെരുന്നാളിന്ന് ബലി നടത്തൽ (ഉദ്ഹിയ്യത്ത്) നബിചര്യയിൽ പെട്ടതാണെ്. എന്നാൽ കോവിഡ് 19 വ്യാപനം വർദ്ധിക്കുന്ന പ്രതികൂല സാഹചര്യത്തിൽ ബലിനടത്തുകയെന്നത് നിർബന്ധമുള്ള കാര്യമല്ല. സർക്കാരും ആരോഗ്യ കേന്ദ്രങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ കഴിയാത്തവർ ബലി നടത്തേണ്ടതില്ലെന്നും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു

നിർബന്ധമാക്കപ്പെട്ട ജുമുഅ നമസ്‌കാരം റമളാൻ മാസത്തിൽ പോലും മാറ്റിവെച്ചവരാണ് നമ്മൾ. ബലി പെരുന്നാളടുത്തിരിക്കുകയാണ്. സാധാരണ നിലയിൽ നാട്ടിൻ പ്രദേശങ്ങളിലും മഹല്ലുകൾക്ക് കീഴിലുമെല്ലാം സംഘം ചേർന്ന് ബലി നടത്താറുള്ളതാണ്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ ബലി നടത്തുകയെന്നത് നിർബന്ധമുള്ള കാര്യമല്ല. നമ്മുടെ കയ്യിലുള്ള പണത്തിന് ബലിനടത്തുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് അടുത്തൊരാൾ പട്ടിണി കിടക്കുന്നുണ്ടെങ്കിൽ അയാളുടെ പട്ടിണി മാറ്റാനാണ്. ഇനി അയൽവാസിയുടെ പട്ടിണി മാറ്റാനും ബലിനൽകാനുമുള്ള സാമ്പത്തിക ശേഷിയുള്ളവർക്ക് ബലി നൽകുകയുമാവാം. എന്നാൽ ഇക്കാലത്ത് എല്ലാ കാര്യങ്ങളിലുമെന്നപോലെ ബലി നടത്തുമ്പോഴും ആവശ്യമായ അകലവും ആരോഗ്യ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അത് പൂർണ്ണമായും പാലിച്ച് കൊണ്ട് ബലി നടത്താൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ നിയമങ്ങൾ പാലിച്ച് കൊണ്ട് ബലി നടത്തുന്ന മറ്റു പ്രദേശങ്ങളിൽ നടത്തുകയുമാവാം. പണിയും കൂലിയുമില്ലാത്തതിനാൽ അയൽപക്കത്ത് ഭക്ഷണ ദാരിദ്ര്യവും പട്ടിണിയുമുള്ളപ്പോൾ അവർക്ക് ഭക്ഷണം നൽകലാണ് ഉദ്ഹിയ്യത്ത് ബലിയെക്കാളും ഇപ്പോൾ പുണ്യമെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP