Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത് ജലസമാധിയെന്ന് വെള്ളാപ്പള്ളി; വെളിപ്പെടുത്തൽ ദൈവ നിശ്ചയമെന്ന് സ്വാമിയുടെ സഹോദരി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തിയിട്ടില്ലെന്ന് ഡോ. എം എൻ സോമൻ; പരിശോധിക്കുമെന്ന് ചെന്നിത്തല; ശാശ്വതികാനന്ദയുടെ മരണത്തിൽ വാദപ്രതിവാദം തുടരുന്നു

അത് ജലസമാധിയെന്ന് വെള്ളാപ്പള്ളി; വെളിപ്പെടുത്തൽ ദൈവ നിശ്ചയമെന്ന് സ്വാമിയുടെ സഹോദരി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തിയിട്ടില്ലെന്ന് ഡോ. എം എൻ സോമൻ; പരിശോധിക്കുമെന്ന് ചെന്നിത്തല; ശാശ്വതികാനന്ദയുടെ മരണത്തിൽ വാദപ്രതിവാദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ശിവഗരി മുന്മഠാധിപതി ശാശ്വതീകാന്ദ സ്വാമിയുടെ മരണത്തിൽ ചർച്ചകൾ വീണ്ടും സജീവമാകുന്നു. ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകൾ ഉയർത്തി എസ്എൻഡിപി യൂണിയൻ നേതൃത്വത്തെ പ്രതിരോധത്തിലാക്കാനാണ് സിപിഐ(എം) നീക്കം. എന്നാൽ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിക്കൂ. എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ കേസിൽ അന്വേഷണം വേണമെന്ന വ്യക്തിപരമായ നിലപാടിലുമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളിയെ നിശബ്ദനാക്കാൻ ഈ വിഷയം സജീവമാക്കു. എസ്എൻഡിപിയുമായി സഖ്യത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ച് മുന്നേറിയ ബിജെപി പുതിയ ആരോപണത്തോടെ കൂടതൽ വെട്ടിലായി. ബിജെപിയുമായി വെള്ളാപ്പള്ളി രാഷ്ട്രീയ കൂട്ടുകെട്ടിന് ഒരുങ്ങിയാൽ ശാശ്വതീകാനന്ദ വിഷയം സജീവമാക്കനാണ് സിപിഐ(എം) തീരുമാനം. പ്രചരണ വിഷയമാക്കി ഇതിനെ മാറ്റും.

അതിനിടെ ആരോപണങ്ങൾ നിഷേധിച്ച് വെള്ളാപ്പള്ളി തന്നെ രംഗത്തു വന്നു. എന്നാൽ കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും ശാസ്ത്രിയമായി നീന്തൽ അറിയുന്ന ശാശ്വതീകാനന്ദ ഒരിക്കലും മുങ്ങി മരിക്കില്ലെന്നും സഹോദരി ശാന്ത വെളിപ്പെടുത്തി. ബിജു രമേശിന്റെ വെളിപ്പെടുത്തൽ ദൈവനിശ്ചയമാണെന്നും അവർ പറഞ്ഞു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പുതുതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനായി ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുന്ന വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കുന്നത് തന്നെയാണ് പുതിയ ആരോപണം. ഈ സാഹചര്യത്തിൽ എസ്എൻഡിപി യൂണിയന്റെ പ്രത്യേക യോഗം വിളിച്ച് അന്വേഷണം ആവശ്യപ്പെടാനാണ് വെള്ളാപ്പള്ളി ഒരുങ്ങുന്നത്.

സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ് ഇക്കാര്യങ്ങളെന്നും, ആരോപണങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സത്യം സർക്കാർ പുറത്തുകൊണ്ടു വരണമെന്നായിരുന്നു വി എസ് അച്യൂതാനന്ദന്റെ പ്രതികരണം. എന്നാൽ എസ്എൻഡിപിയുടെ രാഷ്ട്രീയ നീക്കത്തിൽ ഭയക്കുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് വരുത്താനാണ് എസ്എൻഡിപി നേതൃത്വം ശ്രദ്ധിക്കുന്നത്. വെള്ളാപ്പള്ളിയുടേയും തുഷാർ വെള്ളാപ്പള്ളിയുടേയും പ്രതികരണങ്ങളും ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വെള്ളാപ്പള്ളി നടേശനെതിരായ ബിജു രമേശിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് എസ്.എൻ.ഡി.പി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും വിശദീകരിച്ചു. ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും. വെള്ളാപ്പള്ളിയെ ജനങ്ങൾക്ക് അറിയാം. ബിജു പറയുന്ന പ്രിയനെ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായ പരിചയമില്ല. സംഭവത്തെകുറിച്ച് സിബിഐ അന്വേഷണത്തിന് താൻ തന്നെ കത്ത് നൽകാമെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൊലപാതകം നടത്തിയതെന്നും ശാശ്വതികാനന്ദയുടെ മരണശേഷം മഠത്തിൽ നിന്നും ഒട്ടേറെ രേഖകൾ കടത്തിക്കൊണ്ടു പോയതായും ഇത് തെളിയിക്കുവാൻ തന്റെ കൈയിൽ രേഖകൾ ഉള്ളതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധി സംബന്ധിച്ച് ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പുതിയതല്ലെന്നും ഹൈക്കോടതി വരെ ഇത് സംബന്ധിച്ച് കേസുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രവീൺ വധക്കേസിലെ പ്രതി പ്രിയനെ ഉപയോഗിച്ച് വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്നായിരുന്നു ഒരു വാർത്താ ചാനൽ വഴി ബിജു രമേശ് ആരോപണമുന്നയിച്ചത്. ബിജു പറയുന്ന പ്രിയനെ ഞാൻ കണ്ടിട്ടുപോലുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 13 വർഷം മുമ്പ് നടന്ന സംഭവത്തിൽ വിചാരണ നടത്തി സ്വാമി ജലസമാധിയണഞ്ഞതാണെന്ന് കണ്ടെത്തിയതാണ്. എസ്.എൻ.ഡി.പിയുടെ വളർച്ചക്ക് തടയിടാൻ ചില രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയാണ് ഈ ആരോപണം ബിജു രമേശ് ഉന്നയിച്ചതെന്നും വിശദീകരിക്കുന്നു.

വ്യക്തിഹത്യ നടത്തുക എന്നത് ബിജു രമേശിന്റെ സ്വഭാവമാണ്. മാണിസാറിനെയും ബാബുവിനേയുമൊക്കെ വ്യക്തിഹത്യ ചെയ്തതാണ്. അവർ തകർന്നില്ലെന്നു മാത്രമല്ല തകർന്നത് ബിജു രമേശാണ് വെള്ളാപ്പള്ളി പറഞ്ഞു. സമാധിയുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനും താൻ എതിരല്ല. തനിക്കെതിരെ ഒരുപാട് ആരോപണമുണ്ടല്ലോ, അതെല്ലാം ഒരുമിച്ച് സിബിഐയേക്കൊണ്ട് അന്വേഷിപ്പിക്കണം. ഒപ്പം ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്കൂടി അന്വേഷിക്കണം. പാവം ടി.പിയെ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെയുള്ള കോഴ വിവാദം ആറ്റിങ്ങൽ കോടതി തള്ളിയതാണ്. അതൊന്നും പറയാതെയാണ് തന്നെ വ്യക്തിഹത്യ നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയമായി ഈ വിവാദം സിപിഐ(എം) ഉപയോഗിക്കുമെന്ന് മനസ്സിലാക്കിയാണ് ടിപി കൊലപാതകത്തെ വെള്ളാപ്പള്ളി ഉയർത്തിക്കാട്ടുന്നത്.

എന്നാൽ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ് വിശദീകരിച്ചു. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാൽ, സികെ വിദ്യാസാഗറാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നും അല്ലെങ്കിൽ ഭാവിയിൽ കാര്യങ്ങൾ പ്രതികൂലമായി ഭവിക്കുമെന്നും പറഞ്ഞത്. എന്നിട്ടും സ്വന്തം താൽപര്യക്കാരെ ഉപയോഗിച്ചാണ് പോസ്റ്റുമോർട്ടം പൂർത്തീകരിച്ചത്. ശാശ്വതീകാനന്ദയെ കൊന്നത് താൻ തന്നെയാണെന്ന് പ്രിയൻ തന്നോട് സമ്മതിച്ചിട്ടുണ്ട്. ആർക്കു വേണ്ടിയാണ് കൊന്നതെന്ന് ചോദിച്ചപ്പോൾ വെള്ളാപ്പള്ളിക്കു വേണ്ടിയാണ് കൊന്നതെന്നും പ്രിയൻ കുറ്റസമ്മതം നടത്തിയതായി ബിജു രമേശ് പറഞ്ഞു. ഈ വിഷയത്തിൽ നിയമനടപടികൾക്ക് താനില്ലെന്നും ബിജു രമേശ് വ്യക്തമാക്കി. ബാർ കോഴയിലെ നിയമനടപടികൾ പോലും ചെയ്ത് തീർക്കാൻ തനിക്ക് സമയം തീരുന്നില്ലെന്നും വ്യക്തമാക്കി.

അതേസമയം ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ പ്രതികരിച്ചു. ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് താൻ ഇടപെട്ട് തിരുത്തിയെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമിക്ക് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചത് താനാണ്. ആരോപണങ്ങളെ കുറിച്ച് മിണ്ടരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ ആരോപണം ആരെങ്കിലും പണം കൊടുത്തതുകൊണ്ടാകാമെന്നും സോമനൻ പറഞ്ഞു.

അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സ്വാമി ശിവാനന്ദ ഗിരി ആവശ്യപ്പെട്ടു. വിദേശത്ത് വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചതായി കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതീകാനന്ദയുടെ അടുത്ത സുഹൃത്താണ് സ്ലവാമി ശിവാനന്ദ ഗിരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP