Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്കൂളിലെത്തിയാൽ മൂത്രമൊഴിക്കാൻ നിർവ്വാഹമില്ല; വെള്ളം കുടിക്കാതെ പെൺകുട്ടികൾ; വാർത്ത വിവാദമായതോടെ സ്കൂളുകളിലെ മൂത്രപ്പുരകൾ പരിശോധിക്കാൻ ഡിപിഐയുടെ നിർദ്ദേശം

സ്കൂളിലെത്തിയാൽ മൂത്രമൊഴിക്കാൻ നിർവ്വാഹമില്ല; വെള്ളം കുടിക്കാതെ പെൺകുട്ടികൾ; വാർത്ത വിവാദമായതോടെ സ്കൂളുകളിലെ മൂത്രപ്പുരകൾ പരിശോധിക്കാൻ ഡിപിഐയുടെ നിർദ്ദേശം

സ്‌കൂളുകളിലെ മൂത്രപ്പുരകൾ പരിശോധിക്കാൻ ഡി പി ഐയുടെ നിർദ്ദേശം. ഡി ഡി മാർക്കും ഡി ഇ ഒമാർക്കും എ ഇ ഒ മാർക്കുമാണ് പരിശോധിക്കാനുള്ള നിർദ്ദേശം. വെള്ളിയാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദ്ദേശം. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ മൂത്രപ്പുരകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമാണ് നിർദ്ദേശം. നേരത്തെ 3500 കുട്ടികൾ പഠിക്കുന്ന കൊടുവായൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആകെയുള്ളത് 36 മൂത്രപ്പുരകളാണെന്ന വിവരം ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു‍. ഉപയോഗശൂന്യമായ നിലയിൽ പൊട്ടിപ്പൊളിഞ്ഞ മൂത്രപ്പുരകളാണ് ഇവയിൽ പലതും എന്ന വസ്തുതയും അതോടൊപ്പം പുറത്തുവന്നു. ഇതുമൂലം സ്കൂൾ വിട്ട് തിരിച്ചു വീട്ടിലെത്തുംവരെ പെൺകുട്ടികൾ മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുകയാണെന്നും ഇത് മൂത്രാശയ രോഗങ്ങൾക്ക് കാരണമാകുമെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പാലക്കാട് ജില്ലയിലെ 675 സ്കൂളുകൾ പരിശോധിച്ചതിൽ 142 സ്‌കൂളുകൾക്ക് വൃത്തിയുള്ള മൂത്രപ്പുരകളില്ല എന്ന പേരിൽ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരുന്നു.

സ്‌കൂളുകളിലെ മൂത്രപ്പുര നിർമ്മാണത്തിൽ കേരളം ഗുരുതര വീഴ്ചവരുത്തിയെന്ന് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ റിപ്പോർട്ടും ഇതിനിടയിൽ പുറത്തുവന്നു. ഈയിനത്തിൽ അനുവദിച്ച 23.41 കോടി രൂപ കേരളം പാഴാക്കിയെന്നും അനുവദിച്ച തുകയിൽ കേരളം കൈവരിച്ചത് ലക്ഷ്യത്തിന്റെ 3.8 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.

കുട്ടികളുടെ അനുപാതത്തിന് തുല്യമായ എണ്ണം ടോയിലറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഇല്ലാത്ത സ്കൂളുകൾക്ക് അടുത്ത വർഷം മുതൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗകര്യങ്ങൾ ഏർപ്പെടുത്താത്ത സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകില്ലെന്നും ഇക്കാര്യത്തിൽ ഉടൻ തന്നെ ഉത്തരവ് ഇറക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP