Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യജമാനനെയും തേടി പെട്ടിമുടിയിലെ ഒരു നായ; ദുരന്തഭൂമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഈ മിണ്ടാപ്രാണിയും

യജമാനനെയും തേടി പെട്ടിമുടിയിലെ ഒരു നായ; ദുരന്തഭൂമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഈ മിണ്ടാപ്രാണിയും

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: പെട്ടിമുടിയിൽ എങ്ങും മണ്ണിനടിയിലായ സഹജീവികളെ തേടുന്നവരും ഉറ്റവരെ ഓർത്ത് വിലപിക്കുന്നവരുടെയും കാഴ്‌ച്ചകളാണ്. എവിടെയും നൊമ്പരമുയർത്തുന്ന ദൃശ്യങ്ങൾ. എന്നാൽ, തന്റെ യജമാനനെയും തനിക്ക് സംരക്ഷണമേകിയിരുന്ന കൂരയും തേടി നടക്കുന്ന ഒരു നായയും പെട്ടിമുടിയിലെ കാഴ്‌ച്ചകളിൽ നിറയുന്നു. ഉരുൾ വന്ന് മൂടിയ വീടുകൾക്കു മുകളിൽ അകലങ്ങളിലേക്ക് കണ്ണുംനട്ട് ഈ നായ നിൽപ് തുടങ്ങിയിട്ട് ദിവസം മൂന്നായി.

തനിക്ക് ഇത്രയും നാൾ ഭക്ഷണം തന്നിരുന്ന വീട്, തന്റെ പ്രിയപ്പെട്ട യജമാനൻ ഈ മണ്ണിനടിയിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് അറിയാനായി ആ ദുരന്തഭൂമി മുഴുവൻ തിരഞ്ഞുനടക്കുകയാണ് ഒരു നായ. എന്താണ് സംഭിവിച്ചതെന്നറിയാതെ ഇത്രയും മനുഷ്യർ ഉള്ളത് വകവയ്ക്കാതെ മറ്റെല്ലാവരെയും പോലെ തന്റെ പ്രിയപ്പെട്ടവർക്കായി ഓടി നടക്കുകയാണ് കഴിഞ്ഞ മൂന്നു ദിവസമായി ഈ നായ.

എല്ലാം ഒലിച്ചു പോകുമ്പോഴും ബാക്കിയാകുന്ന ഇതുപോലെയുള്ള ജീവികൾ എല്ലാ ദുരന്തഭൂമിയിലെയും സങ്കടക്കാഴ്ചയാണ്. മുൻപ്‌ കവളപ്പാറയിലും പുത്തുമലയിലും ഇത്തരം യജമാനന്മാരെ തേടിയലയുന്ന നായകൾ നൊമ്പര കാഴ്ചകളായിരുന്നു. ഉറ്റവരുടെ വേർപാടിന്റെ വേദനയാകും ഈ മിണ്ടാപ്രാണിയും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP