Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുമാസത്തോളം പൊട്ടക്കിണറ്റിൽ അകപ്പെട്ട നായയ്ക്ക് അവസാനം മോചനം; നായയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നിസ്സഹായരായതോടെ രക്ഷയ്ക്കായ് ഫയർഫോഴ്സ്; കണ്ടെടുത്തത് കിണറിന്റെ ഇടിഞ്ഞുവീണ ചെറിയ ഗുഹയ്ക്കുള്ളിൽ നിന്ന് എല്ലുംതോലുമായ നായയെ

രണ്ടുമാസത്തോളം പൊട്ടക്കിണറ്റിൽ അകപ്പെട്ട നായയ്ക്ക് അവസാനം മോചനം; നായയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നിസ്സഹായരായതോടെ രക്ഷയ്ക്കായ് ഫയർഫോഴ്സ്; കണ്ടെടുത്തത് കിണറിന്റെ ഇടിഞ്ഞുവീണ ചെറിയ ഗുഹയ്ക്കുള്ളിൽ നിന്ന് എല്ലുംതോലുമായ നായയെ

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടുമാസത്തോളം പൊട്ടകിണറ്റിൽ അകപ്പെട്ട നായക്ക് അവസാനം മോചനം. രണ്ടുമാസം മുമ്പ് കാണാതായ നായയുടെ ദീനരോദനംകേട്ട് നാട്ടുകാർ വന്നുനോക്കിയപ്പോൾ നായയെ കണ്ടില്ല. അവസാനം ഫയർഫോഴ്സ് സംഘമെത്തി പരിശോധിച്ചപ്പോൾ കണ്ടത് കിണറിന്റെ ഇടിഞ്ഞുവീണ ചെറിയ ഗുഹക്കുള്ളിൽ എല്ലുംതോലുമായ നായയെ. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്നത്താണ് സംഭവം. ഇന്നു രാവിലെയാണ് പട്ടിണിയും ദുരിതവുമായി രണ്ടുമാസത്തോളം കിണറ്റിൽ കിടന്ന നായക്ക് മോചനമായത്.

ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളുടെ രക്ഷാകരങ്ങളാണ് നായക്ക് പുതുജീവൻ നൽകിയത്.ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത് ജിനു ജോസഫിന്റ ഉടമസ്ഥയിലുള്ള പറമ്പിലെ കിണറ്റിലാണ് നായ അകപ്പെട്ടത്. ഉപയോഗശൂന്യവും ആൾമറയില്ലാത്തതും ആയ കിണറ്റിൽ വീണ നായ സമീപത്തുള്ള തോട്ടത്തിലേതാണ്. എകദേശം രണ്ട് മാസത്തോളമായി നായയെ കാണാതായിട്ട്. നായയുടെ രോദനം കേട്ട സമീപവാസികൾ പല പ്രാവശ്യം കിണറിനു സമീപത്തെത്തിയെങ്കിലും, കിണറിന്റെ ഇടിഞ്ഞുവീണ് ചെറിയ ഗുഹപോലെയായ സ്ഥലത്ത് കയറിക്കിടന്ന നായയെ കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന സംശയം കാരണം പരിശോധിച്ച നിലമ്പൂർ ഫയർ & റെസ്‌ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകന്റെ നിർദ്ദേശപ്രകാരം ഫയർ സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളെത്തി നായയെ പുറത്തെടുക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അംഗങ്ങളായ അംഗങ്ങളായ ബിബിൻ പോൾ, ഷംസുദ്ദീൻ കൊളക്കാടൻ, ശഹബാൻ മമ്പാട്, പ്രകാശൻ.കെ, അബദുൽ മജീദ്, സഫീർ മാനു, ഉണ്ണിരാജൻ, നജുമുദ്ദീൻ.ടി, ആഷിഖ്.ടി.പി. എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP