Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെറിയർ ഇനത്തിൽപ്പെട്ട നായയെ നൈജീരിയയിൽ നിന്നും തലശ്ശേരിയിലെത്തിച്ചത് വിമാന മാർഗ്ഗം; ഫ്‌ളാറ്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന നായയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മറ്റു താമസക്കാർ

ടെറിയർ ഇനത്തിൽപ്പെട്ട നായയെ നൈജീരിയയിൽ നിന്നും തലശ്ശേരിയിലെത്തിച്ചത് വിമാന മാർഗ്ഗം; ഫ്‌ളാറ്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന നായയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മറ്റു താമസക്കാർ

സ്വന്തം ലേഖകൻ

തലശ്ശേരി: ഫ്‌ളാറ്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന നായയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു താമസക്കാർ. പരാതി ഫ്‌ളാറ്റ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷനിലെത്തിയതോടെ നായയെ ഒഴിവാക്കണമെന്ന് അസോസിയേഷൻ ഉടമയ്ക്ക് നോട്ടീസ് നൽകി. നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ടെറിയർ ഇനത്തിൽപ്പെട്ട നായ ശല്യമാകുന്നു എന്നാരോപിച്ചാണ് പരാതിയുമായി അയൽക്കാർ എത്തിയത്.

നായയെ വീട്ടിനകത്തുതന്നെയാണ് പോറ്റുന്നത്. പുറത്തിറങ്ങിയാൽ കാർഷെഡിലും കാറിന്റെ മുകളിലും നായ മൂത്രമൊഴിക്കുന്നതായാണ് പരാതി. പരാതി ഫ്‌ളാറ്റ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷനിലെത്തിയതോടെ നായയെ ഒഴിവാക്കണമെന്ന് അസോസിയേഷൻ ഉടമയ്ക്ക് നോട്ടീസ് നൽകി. ഫ്‌ളാറ്റിലെ 72 താമസക്കാരിൽ 16 പേർ പരാതി നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. നഗരസഭയിലും പരാതിയെത്തി. തുടർന്ന് നഗരസഭാ ജീവനക്കാർ ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി. നായയെ വളർത്താൻ നഗരസഭയിൽ ഉടമ ഫീസടച്ചിരുന്നു.

ഉടമയുടെ മകൾ നൈജീരിയയിൽ താമസിക്കുമ്പോഴാണ് നായയെ വാങ്ങിയത്. യോക്ക്‌ഷെയർ ടെറിയർ ഇനത്തിൽപ്പെട്ട നായയ്ക്ക് അവിടെ ഒന്നേകാൽ ലക്ഷം രൂപയാണ് വില. കുടുംബം ഇന്ത്യയിലേക്ക് വരുമ്പോൾ അതിനെയും കൊണ്ടുവന്നു. മുംബൈവരെ വിമാനത്തിലും പിന്നീട് കാറിൽ തലശ്ശേരിയിലുമെത്തിച്ചു. ഒക്ടോബർ 18-നാണ് നായയെ കൊണ്ടുവന്നത്.

രോമം കൊഴിയില്ല, ശാന്തസ്വഭാവം എന്നിവയാണ് പ്രത്യേകതയെന്നും തൊട്ടടുത്തുള്ള താമസക്കാർക്കൊന്നും പരാതിയില്ലെന്നുമാണ് ഉടമയുടെ വാദം. നായയെ വീട്ടിൽനിന്ന് ഒഴിവാക്കില്ലെങ്കിൽ ആവശ്യമെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP