Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിതവേഗതയിലെത്തിയ കാർ ഇടിച്ചതിനെത്തുടർന്ന് പരിക്കേറ്റ് അവശനിലയിലായ തെരുവുനായെ ആശുപത്രിയിൽ എത്തിച്ച് ചികത്സ ഉറപ്പാക്കി; പരിക്ക് ഗുരുതരമായതിനാൽ ഓപ്പറേഷനും വിദഗ്ധ ചികത്സയും വേണം; പട്ടിയെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് ഉണ്ണികൃഷ്ണൻ

അമിതവേഗതയിലെത്തിയ കാർ ഇടിച്ചതിനെത്തുടർന്ന് പരിക്കേറ്റ് അവശനിലയിലായ തെരുവുനായെ ആശുപത്രിയിൽ എത്തിച്ച് ചികത്സ ഉറപ്പാക്കി; പരിക്ക് ഗുരുതരമായതിനാൽ ഓപ്പറേഷനും വിദഗ്ധ ചികത്സയും വേണം; പട്ടിയെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് ഉണ്ണികൃഷ്ണൻ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദയനീയ നോട്ടവും കിടപ്പും കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് ഞങ്ങൾ അവനെ ഡോക്ടറുടെ അടുത്തെത്തിച്ചു. പക്ഷെ പരിക്ക് ഗുരുതരമായതിനാൽ ഓപ്പറേഷനും വിദഗ്ധ ചികത്സയും വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാൻ ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല.അതുകൊണ്ട് സുമനസ്സുകൾ സഹായിക്കണം.ഈ കൊടുംക്രൂരത ചെയ്തവനെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അമിതവേഗതയിലെത്തിയ കാർ ഇടിച്ചതിനെത്തുടർന്ന് പരിക്കേറ്റ് അവശനിലയിലായ തെരുവുനായെ ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കാൻ നേതൃത്വം നൽകിയ സംഭവത്തിൽ പള്ളിവാസൽ മിൽക്കിന്റെ കുഞ്ചിത്തണ്ണി ഡിപ്പോയിലെ ജീവനക്കാരൻ ഉണ്ണികൃഷ്ണന്റെ പ്രതികരണം ഇങ്ങിനെ.

യൂത്ത് കോൺഗ്രസിന്റെ സജീവപ്രവർത്തകനാണ് താനെന്നും ഇന്നലെ സഹപ്രവർത്തകർക്കൊപ്പം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് അവശനിലയിലായ നായെ കണ്ടെത്തിയതെന്നും തുടർന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ, ഗുണശേഖരൻ എന്നിവർക്കൊപ്പം ഏറെ ശ്രദ്ധയോടെ കുഞ്ചിത്തണ്ണി മൃഗാശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കുകയായിരുന്നെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്നലെ കുഞ്ചിത്തണ്ണിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട നിലയിലായിരുന്നു. ഈയവസരത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്താൻ സഹപപ്രവർത്തകർക്കൊപ്പം ഉണ്ണികൃഷ്ണനും പങ്കാളിയായത്.

വിശദമായി പരിശോധിച്ച് പ്രാഥമീക ചികത്സ നൽകിയെങ്കിലും ഓപ്പറേഷൻ നടത്തി ,സ്റ്റീൽറാഡ് ഇട്ടെങ്കിൽ മാത്രമെ നായക്ക് എഴുന്നേറ്റ് നടക്കാനാവു എന്നാണ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ഡോക്ടർ വ്യക്തമാക്കിയിട്ടുള്ളത്. തൊടുപുഴയിലെ മൃഗാശുപത്രിയിൽ ഇതുനുള്ള സൗകര്യമുണ്ടെന്നും അവിടെയെത്തിച്ച് നായ്ക്ക് ചികത്സ ലഭ്യമാക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചിട്ടുമുണ്ട്.നായെ ഇവിടെ എത്തിച്ച് ചികത്സ ലഭ്യമാക്കിയാൽ പോരാ ..അതിനെ സംരക്ഷിക്കുകയും വേണം.ഇത് ഏറെ ആശങ്കയുയർത്തുന്നുണ്ട്്.

നിലവിൽ മൂന്നുനായ്ക്കൾ വീട്ടിലുണ്ട്. ഈ സാഹചര്യത്തിൽ ഈ നായെക്കൂടി ഏറ്റെടുത്ത് വളർത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ ഒരു കെട്ടടത്തിന് പുറകിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നായയെ കിടത്തിയിരിക്കുന്നത്.വെള്ളവും ഭക്ഷണവും നൽകുന്നുമുണ്ട്.സുമനസ്സുകളിൽ ആരെങ്കിലും ഈ നായെ ഏറ്റെടുത്ത് തുടർചികത്സയും സംരക്ഷണവും ഒരുക്കുമെന്ന പ്രതീക്ഷയാണ് മുന്നിലുള്ളത്.

ഈ കൊടും ക്രൂരത ചെയ്തിട്ട് കാർ ഡ്രൈവർ ഒന്ന് തിരിഞ്ഞുനോക്കാതെ പോയെന്നാണ് നാട്ടുകാരിൽ ഒരാൾ പറഞ്ഞത്.റോഡിൽക്കിടന്ന് വേദനകൊണ്ട് പിടഞ്ഞത് ഒരു ജീവനായിരുന്നെന്ന് അയാൾ തിരിച്ചറിയണമായിരുന്നു.ലവലേശം കരുണയില്ലാത്ത ഇത്തരക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം.അതിനാണ്് പൊലീസിൽ പരാതി നൽകുന്നത്.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

വിവരങ്ങൾ വ്യക്തമാക്കി ഉണ്ണികൃഷ്ൻ ഇന്നലെ എഫ് ബിയിലിട്ട പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് രാവിലെ കുഞ്ചിത്തണ്ണിയിൽ വച്ച് അശ്രദ്ധമായി അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് കൈയും കാലും ഒടിഞ്ഞ് അവശതയിലായ നാടൻ ഇനത്തിൽ പെട്ട നായയാണ്. രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.വണ്ടി ഇടിച്ച് നിർത്താതെ പോയവരെ കണ്ടെത്തുന്നതിന് സഹായം അഭ്യർത്ഥിക്കുന്നതിന് വേണ്ടിയും ഇവനെ പരിചരിക്കുന്നതിനും തുടർന്ന് വളർത്തുന്നയിനും തയ്യാറായി ആരെങ്കിലും വരുമോ എന്ന് അറിയുന്നതിനു വേണ്ടിയുമാണ് ഈ പോസ്റ്റ് ഇടുന്നത്.

അമിത വേഗത്തിൽ ഇടിച്ച് നിർത്തുകപോലും ചെയ്യാതെ മനുഷത്വരഹിതമായി പെരുമാറിയവർ അവർ ആരായാലും പൊതുസമൂഹത്തിന് മുന്നിൽ അവരെ എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.അവരെ കണ്ടെത്താൻ സഹായിക്കണം.കൈയും കാലും ഒടിഞ്ഞ് ആഹാരം പോലും കഴിക്കാൻ ഏറെ പ്രയാസപ്പെടുന്ന ഈ നായ്ക്കുട്ടിക്ക് ഒടിവുള്ള ഭാഗത്ത് സർജറി നടത്തി സ്റ്റീൽ ഇടണം അത്തരത്തിൽ വിദഗ്ദ്ധ ചികിത്സ നൽകണം എന്നാണ് കുഞ്ചിത്തണ്ണി മൃഗാശുപത്രിയിലെ ഡോക്ടർ പറഞ്ഞത്.

നമ്മുടെ സമീപത്തുള്ള ആശുപത്രികളിലൊന്നും ഇത്തരം സർജറികൾ ചെയ്യുന്നതിന് ഉള്ള സൗകര്യം ഇല്ല.തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലാണ് ഈ സൗകര്യം നിലവിൽ ഉള്ളു.മിണ്ടാപ്രാണികളാണെങ്കിലും അവരുടെ ജീവനും വിലയുള്ളതാണ്. ആ പരിഗണന നൽകിയില്ലെങ്കിലും ഇത്തരം ഉപദ്രവങ്ങൾ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. കുറ്റക്കാർക്കെതിര നിയമപരമായ സാധ്യമായതെല്ലാം ചെയ്യും.ഈ പ്രതിസന്ധി സമയത്ത് സഹായങ്ങൾ നൽകിയ ഗണശേഖരൻ,കുഞ്ചിത്തണ്ണിയിലെ പേരറിയാത്ത ഗൂർഖ,ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കണ്ണൻ ചേട്ടൻപഞ്ചായത്ത് മെമ്പർ ടൈറ്റസ് ചേട്ടൻ,ഏറെ ആത്മാർത്ഥതയോടെ ചികിത്സ നൽകിയ ഡോക്ടർ, രതീഷേട്ടൻ, രാജീവേട്ടൻ എല്ലാവർക്കും നന്ദി.ഇവൻ ജീവന് വേണ്ടി പൊരുതുന്ന ഈ സമയത്ത് ഏവരുടേയും പ്രാർത്ഥന ഒപ്പമുണ്ടാകണം..തുടർ ചികിത്സ എങ്ങനെ എന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP