Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധുനിക കേരളം സൃഷ്ടിച്ചതിൽ വാഗ്ഭടാനന്ദന്റെ പങ്ക് നിസ്തുലമെന്ന് മുഖ്യമന്ത്രി; വാഗ്ഭടാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ആധുനിക കേരളം സൃഷ്ടിച്ചതിൽ വാഗ്ഭടാനന്ദന്റെ പങ്ക് നിസ്തുലമെന്ന് മുഖ്യമന്ത്രി; വാഗ്ഭടാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ഇന്നുകാണുന്ന പ്രത്യേകതകൾ കൈവരിച്ചത് വാഗ്ഭടാനന്ദ ഗുരുവിനെ പോലുള്ള മഹത്തുക്കളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ജീവിതം സമൂഹത്തെ ജീർണതയിൽനിന്നു മാറ്റിയെടുക്കുന്നതിന് ഉഴിഞ്ഞുവച്ചതായിരുന്നു. അവർ ധാരാളം എതിർപ്പുകൾ നേരിട്ടതായി ചരിത്രം പറയുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിൽ നിന്നു പിന്മാറാൻ അവർ തയാറായില്ല. ആ ഉദ്യമങ്ങളുടെ ഭാഗമായാണ് രാജ്യം ശ്രദ്ധിക്കുന്ന പ്രത്യേക സമൂഹമായി കേരളം മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഗ്ഭടാനന്ദ ഗുരുവിന്റെ ദീർഘദർശിത്വത്തിന്റെ തെളിവായാണ് അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്നു ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ ജയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ച 'വാഗ്ഭടാനന്ദഗുരുദേവൻ - നവോത്ഥാനത്തിന്റെ അരുണോദയകാഹളം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനവും ഡിവിഡി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലിന്റെ അധ്യക്ഷതയിൽ വിഖ്യാതചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഡിവിഡി ഏറ്റുവാങ്ങി. സംവിധായകനായ കെ. ജയകുമാറിനെ യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉപഹാരം നൽകി ആദരിച്ചു. ജയകുമാറിന്റെ മറുപടി പ്രസംഗത്തിനുശേഷം ഡോക്യുമെന്ററിയുടെ പ്രഥമപ്രദർശനം നടന്നു. മുഖ്യമന്ത്രിയും മുന്മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെപി മോഹനൻ തുടങ്ങിയവരും അനവധി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയനായകരും പ്രദർശനം കണ്ടു.

കേരളനവോത്ഥാനചരിത്രത്തിലെ ഉദയതേജസായ ഗുരു വാഗ്ഭടാനന്ദൻ ആദ്ധ്യാത്മികദർശനത്തെ ഭൗതികസാമൂഹികജീവിതത്തിൽ പ്രയോഗവത്ക്കരിച്ചതിലൂടെ വരുത്തിയ മാറ്റം ഡോക്യുമെന്ററി ആവിഷ്‌ക്കരിക്കുന്നു. മറ്റ് ആദ്ധ്യാത്മികചിന്തകരിൽനിന്നു വ്യത്യസ്തനായി അനീതികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടങ്ങൾ നടത്തിയ കർമ്മയോഗിയായ ഗുരുവിന്റെ പുതിയകാലത്തെ പ്രസക്തിയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ ഒരുമണിക്കൂർ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP