Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് ആർസിസി ഡോക്ടർമാർ സമരത്തിൽ; സൂപ്രണ്ട് രാജിവച്ചു; ആവശ്യമില്ലാത്ത സമരമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി; വാർത്ത നിഷേധിച്ച് ആർസിസി ഡയറക്ടറും

ചികിത്സാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് ആർസിസി ഡോക്ടർമാർ സമരത്തിൽ; സൂപ്രണ്ട് രാജിവച്ചു; ആവശ്യമില്ലാത്ത സമരമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി; വാർത്ത നിഷേധിച്ച് ആർസിസി ഡയറക്ടറും

തിരുവനന്തപുരം: വർഷങ്ങളായി തുടർന്നു വന്നിരുന്ന ചികിത്സ മാനണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനെത്തുടർന്ന് തിരുവനന്തപുരം രാജീവ്ഗാന്ധി റീജണൽ കാൻസർ സെന്ററി(ആർസിസി)ലെ ഡോക്ടർമാർ സമരത്തിൽ. പരിശോധനാ രീതികളിൽ നടപ്പാക്കിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ആർസിസി ആശുപത്രി സൂപ്രണ്ട് രാംദാസ് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.

ആവശ്യമില്ലാത്ത സമരമാണ് ഇപ്പോൾ അരങ്ങേറുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഇതിനിടെ, ആർസിസിയിൽ ഡോക്ടർമാർ സമരത്തിലാണെന്നും ഭരണപ്രതിസന്ധിയുണ്ടെന്നുമുള്ള മാദ്ധ്യമറിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി ഡയറക്ടറും വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.

മലബാർ കാൻസർ സെന്ററിൽ നടപ്പാക്കിയ മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് ആർസിസിയിലും നടപ്പാക്കണമെന്നും ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ഉത്തരവുകൾ തിങ്കളാഴ്ചമുതൽ നടപ്പാക്കാനായിരുന്നു നിർദ്ദേശം. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

കൂടിയാലോചനകളും ചർച്ചകളും ഇല്ലാതെ ചിലർക്ക് മാത്രം മുൻഗണന നൽകുന്ന തീരുമാനങ്ങളാണ് ആരോഗ്യവകുപ്പ് എടുത്തിരിക്കുന്നതെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ആശുപത്രി സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട്, റേഡിയോളജി-ഓങ്കോളജി വകുപ്പ് മേധാവി, റിവ്യൂ ബോർഡ് അംഗങ്ങൾ എന്നിവരടക്കമുള്ളവർ രാജിക്കത്ത് നൽകിയിട്ടുണ്ട്. താൻ ഒരുമാസം മുമ്പാണ് രാജിക്കത്ത് നൽകിയതെന്നും വ്യക്തിപരമായ കാരണങ്ങളാണ് അതിന് പിന്നിലെന്നും അശുപത്രി സൂപ്രണ്ട് രാംദാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ആർസിസി ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, മൾട്ടി ഡിസിപ്ലിനറി സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കി. ഇതിന്റെ പേരിൽ സമരം നടത്തുകയോ സൂപ്രണ്ട് രാജിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും രോഗികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ ഡയറക്ടർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP