Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സങ്കരവൈദ്യത്തിന് എതിരെ ശക്തമായ സമരം തുടങ്ങാൻ ഡോക്ടർമാരുടെ സംയുക്ത സമര സമിതി; സർക്കാർ നീക്കം വ്യാജ ഡോക്ടർമാരെ സംരക്ഷിക്കാനും ആരോഗ്യ രംഗം തകർക്കാനുമെന്ന് ആക്ഷേപം; 21ന് സങ്കരവൈദ്യ വിരുദ്ധ ദിനാചരണവും 25ന് സെക്രട്ടറിയേറ്റ് വളയലും പ്രഖ്യാപിച്ച് ഡോക്ടർമാർ

സങ്കരവൈദ്യത്തിന് എതിരെ ശക്തമായ സമരം തുടങ്ങാൻ ഡോക്ടർമാരുടെ സംയുക്ത സമര സമിതി; സർക്കാർ നീക്കം വ്യാജ ഡോക്ടർമാരെ സംരക്ഷിക്കാനും ആരോഗ്യ രംഗം തകർക്കാനുമെന്ന് ആക്ഷേപം; 21ന് സങ്കരവൈദ്യ വിരുദ്ധ ദിനാചരണവും 25ന് സെക്രട്ടറിയേറ്റ് വളയലും പ്രഖ്യാപിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ജനങ്ങൾക്ക് വ്യാജ ഡോക്ടർമാറെ നൽകി ആരോഗ്യ രംഗത്തെ തകർക്കുന്നതിനാണ് സർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച് ഡോക്ടർമാരുടെ സംയുക്ത സമര സമിതി പ്രക്ഷോഭത്തിന്. സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന സങ്കര വൈദ്യത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഡോക്ടർമാരുടെ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന വ്യാപകമായി ഈ മാസം 20ന് സങ്കരവൈദ്യ വിരുദ്ധദിനം ആചരിക്കും, തുടർന്ന് 25ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സെക്രട്ടറിയേറ്റ് ഉപരോധിക്കും. എന്നിട്ടും സർക്കാർ വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും സമിതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതിന് മുൻപ് പല പ്രാവശ്യവും സങ്കര വൈദ്യം നടപ്പിലാക്കാവൻ ശ്രമിച്ചപ്പോഴൊക്കെ ഡോക്ടർമാരുടെ സംഘടനകൾ ഇതിനെതിരെ കോടതിയെ സമീപിച്ചും, സമരം നടത്തിയും അനുകൂല ഉത്തരവുകൾ നേടിയിരുന്നു. എന്നാൽ ഈ ഉത്തരവുകളൊക്കെ ലംഘിച്ചാണ് സർക്കാർ പുതിയ തീരുമാനെമെടുത്തതെന്ന് സമിതി യോഗം വിലയിരുത്തി.

വിവാദ ഉത്തരവ് വന്നപ്പോൾ തന്നെ ഡോക്ടർമാരുടെ സംഘടന ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കണ്ട് മന്ത്രിയുമായി ചർച്ച നടത്തുന്നത് വരെ ഉത്തരവ് നടപ്പിലാക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടും മന്ത്രി വിദേശത്തായിരിക്കെ ആരോഗ്യ സെക്രട്ടറി ധൃതി പിടിച്ച് ഉത്തരവ് നടപ്പിലാക്കുകയായിരുന്നു. വിവാദമായ ഈ ഉത്തരവ് നടപ്പിലാക്കിയാൽ ഇതുമായി സഹകരിക്കുന്ന ഡോക്ടർമാരുടെ തന്നെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവിൽ ഇതിനെതിരെ ഹൈക്കോടതി ഉത്തരവുണ്ട്. കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ, പാരാമെഡിക്കൽ കൗൺസിൽ തുടങ്ങിയവയും ഇതിനെതിരാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം മറികടന്ന് ഇവർക്ക് പരിശീലനമോ, നിരീക്ഷണമോ നടത്തി സർട്ടിഫിക്കറ്റ് നൽകിയാൽ ആ ഡോക്ടറുടെ അംഗീകാരം നഷ്ടപ്പെടും, ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പോലും പരിഗണിക്കാതെ ആരോഗ്യ സെക്രട്ടറി വിവാദ ഉത്തരവ് പുറത്തിറക്കിയതെന്നും യോഗം വിലയിരുത്തി.

കൂടാതെ പ്രസവ മുറികളിൽ പോലും ആയുർവേദ, ഹോമിയോ ഡോക്ടർമാർക്ക് നിരീക്ഷണത്തിനുള്ള അനുവാദം നൽകണമെന്നുള്ള ഉത്തരവ് രോഗികളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ്. പ്രസവ ശസ്ത്രക്രിയയിൽ നിരീക്ഷണത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നത് രോഗിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാരുടെ സംഘടന ഏകകണ്ഠമായി തന്നെ യോഗത്തെ അറിയിച്ചു.

കേവലം രണ്ട് ദിവസവും മൂന്ന് ദിവസവുമൊക്കെ ഇവർക്ക് നിരീക്ഷണം നടത്താനുള്ള സൗകര്യം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരത്തിൽ നിരീക്ഷണം നടത്തുന്നവർക്ക് ആ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് രോഗികളെ ചികിത്സിക്കുവാനും ഓപ്പറേഷൻ വരെ ചെയ്യാനും കഴിയും. അത്തരം സാഹചര്യം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കുകയേ ഉള്ളൂവെന്നും യോഗം വിലയിരുത്തി. ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ച് പാവപ്പെട്ടവരുടെ ചികിത്സ അവതാളത്തിലാക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി.

സങ്കര വൈദ്യത്തിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന് വേണ്ടി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മർ, സെക്രട്ടറി ഡോ. എൻ സുൾഫി, കെജിഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റൗഫ് (മലപ്പുറം), സെക്രട്ടറി ഡോ ജിതേഷ്, കെ.ജി.എം.സി.റ്റി. എ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ബാബു (കോഴിക്കോട് മെഡി.കോളേജ്), സെക്രട്ടറി ഡോ. നിർമ്മൽ (തൃശ്ശൂർ മെഡി. കോളേജ്), കെ.ജി.ഐ.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഹരികുമാർ (ആലപ്പുഴ), സെക്രട്ടറി ഡോ. രാധാകൃഷ്ണൻ, പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ക്രിസ്റ്റഫർ (കോട്ടയം മെഡി. കോളേജ്), സെക്രട്ടറി, ഡോ. ഗണേശ് (തിരുവനന്തപുരം, മെഡി. കോളേജ്), ഹൗസ് സർജൻ അസോസിയേഷൻ പ്രതിനിധികളായ ഡോ. നിധിൻ (തിരുവവന്തപുരം മെഡിക്കൽ കോളേജ്), മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്‌വർക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ശബരി നാഥ് ആർ. (തിരുവനന്തപുരം മെഡി. കോളേജ്) സെക്രട്ടറി അജിത് പോൾ (കണ്ണൂർ മെഡിക്കൽ കോളേജ്), കാസ്‌ക് സംസ്ഥാന ചെയർമാൻ ഡോ. ടി സുരേഷ് കുമാർ, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എൻ കുമാർ എന്നിവരടങ്ങിയ സംയുക്ത സമര സമിതിയേയും തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP