Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന കാലത്ത് പ്രണയത്തിലായ ഡിവൈഎഫ്‌ഐ നേതാവിനൊപ്പം ഇറങ്ങിപ്പോയത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; പഠനം പൂർത്തിയാക്കിയത് വീട്ടുകാരുടെ പണം കൊണ്ടും; ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കലഹവും പതിവായി; ഭർത്താവിന്റെ മർദ്ദനത്തിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടർ ഗുരുതരാവസ്ഥയിൽ

ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന കാലത്ത് പ്രണയത്തിലായ ഡിവൈഎഫ്‌ഐ നേതാവിനൊപ്പം ഇറങ്ങിപ്പോയത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; പഠനം പൂർത്തിയാക്കിയത് വീട്ടുകാരുടെ പണം കൊണ്ടും; ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കലഹവും പതിവായി; ഭർത്താവിന്റെ മർദ്ദനത്തിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടർ ഗുരുതരാവസ്ഥയിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ :വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഡി വൈ എഫ് ഐ പ്രവർത്തകനൊപ്പം ഇറങ്ങിപ്പോയി ജിവിതം ആരംഭിച്ച ആയുർവേദ ഡോക്ടർ ആത്മമഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ . ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച വനിത ഡോക്ടറെ തൊടുപുഴ മുതലക്കോടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച രാത്രി ഒൻപതോടെ ഭർതൃ ഗ്രഹത്തിലാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത് .ആയുർവേദ മെഡിസിൻ പഠനകാലത്തു വീട്ടിൽ നിന്നും കാമുകനൊപ്പം ഇറങ്ങി പോയതാണ് .പിന്നീട് വീട്ടുകാർ പണം മുടക്കി പഠനം പൂർത്തിയാക്കി .

ഇപ്പോൾ ജില്ലയിൽ സർക്കാർ സർവ്വീസിൽ താത്കാലിക ജോലി ചെയ്തു വരികയാണ് വേറെ പെൺകുട്ടികളുമായി ഭർത്താവ് അടുപ്പം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഡോക്ടർ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.ഇതേ ചൊല്ലി ഇവർ തമ്മിൽ വീട്ടിൽ കലഹം പതിവായിരുന്നെന്നും വ്യാഴാഴ്ച വൈകുന്നേരം കലഹത്തെ തുടർന്ന് ഭർത്താവ് ഡോക്ടറെ ക്രൂരമായി മർദിച്ചു എന്നുമാണ് പുറത്തായ വിവരം .തുങ്ങി നിൽക്കുന്നതു കണ്ട്കയർ മുറിച്ച് താഴെ ഇറക്കുകയും ഭർത്താവ് സുഹൃത്തുക്കളയ ഡി വൈ എഫ് ഐ ,സി പി എം പ്രവർത്തകർക്കൊപ്പം
ഡോക്ടറെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുസംഭവം നടന്ന സ്ഥലം ഉൾപ്പെടുന്ന സ്റ്റേഷനിലെ എസ് ഐ ശബരിമല ഡ്യൂട്ടിയിലാണെന്നാണ് പറയുന്നത് .വൈകുന്നേരം പൊലീസ് മൊഴിയെടുക്കാൻ തിരിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മൊഴി പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP