Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൂലിപ്പണിക്കാരൻ മകനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹമെന്ന് പലരും പരിഹസിച്ചു; പിതാവിനോടൊപ്പം ഒഴിവ് സമയങ്ങളിൽ കൂലിപ്പണി ചെയ്ത് പണമുണ്ടാക്കിയും ഇർഷാദ് പഠിച്ചു; അവസാനം പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങി മകൻ

കൂലിപ്പണിക്കാരൻ മകനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹമെന്ന് പലരും പരിഹസിച്ചു; പിതാവിനോടൊപ്പം ഒഴിവ് സമയങ്ങളിൽ കൂലിപ്പണി ചെയ്ത് പണമുണ്ടാക്കിയും ഇർഷാദ് പഠിച്ചു; അവസാനം പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങി മകൻ

ജംഷാദ് മലപ്പുറം

മലപ്പുറം: കൂലിപ്പണിക്കാരനായ തനിക്ക് തന്റെ മകനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും പരിഹാസമായിരുന്നു. അതൊക്കെ പണക്കാർക്ക് പറഞ്ഞ ജോലിയാണെന്നായിരുന്നു അവരൊക്കെ പറഞ്ഞത്. എന്നാൽ ഇത്തരംപരിഹാസങ്ങളൊന്നും അബ്ദുൽ അസീസിനേയും മകൻ ഇർഷാദിനേയും തളർത്തിയില്ല. മറിച്ച് കൂടുതൽ ഊർജസ്വലതയോടെ മുന്നേറാനുള്ള പ്രചോദനമായിരുന്നു പലരുടേയും പരിഹാര വാക്കുകളെ ഇവർ ഉൾക്കൊണ്ടത്.

അവസാനം ഇർഷാദിപ്പോൾ ഡോക്ടറാവാൻ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വർഷം മകൻ ടെലസ്‌കോപ്പുംവെച്ച് ഡോക്ടറായി വരുന്നതും കാത്തിരിക്കുകയാണിപ്പോൾ അബ്ദുൽ അസീസ്. പഠനത്തിന് പിതാവിന് ലഭിക്കുന്ന വരുമാനം മാത്രം പോരാതെ വന്നതോടെ ഒഴിവ് സമയങ്ങളിൽ കൂലിപ്പണിയെടുത്ത് സ്വരൂപിച്ച പണംകൂടി ഉപയോഗിച്ചാണ് മലപ്പുറം കാളികാവിലെ ഇർഷാദ് ഇതുവരെ പഠനംനടത്തിയത്.

കരിപ്പായി അബ്ദുൽ അസീസിന്റെയും ഖയറുന്നിസയുടെയും മക്കളിൽ മൂത്തവനായ ഇർഷാദിനെ ഒരു ഡോക്ടായി കാണണമെന്ന് പിതാവിനായിരുന്ന ഏറ്റവും വലിയ ആഗ്രഹം. ഇന്ന് ഷൊർണുർ വിഷ്ണു ആയുർവേദ കോളേജിൽ ബി എ എം എസ് അവസാന വർഷ വിദ്യാർത്ഥിയാണ് ഇർഷാദ്. പ്ലസ് ടു വരെ ഐസ് വിൽപ്പന നടത്തിയും മണൽ വാരിയുമാണ് ഇർഷാദ് പഠിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയും കോളേജിലെ ചെലവിനു മായി പണം തികയാതെ വന്നപ്പോഴാണ് കെട്ടിടനിർമ്മാണ ജോലികളിലേക്ക് ഇർഷാദ് ഇറങ്ങിച്ചെന്നത്.

ഹോട്ടൽ, കെട്ടിട നിർമ്മാണം, സിമന്റ് കട്ട നിർമ്മാണം, തുടങ്ങിയ എല്ലാ മേഖലകളിലും ഒഴിവുസമയങ്ങളിൽ പണിയെടുത്തിരുന്നു. പരിഹാസങ്ങളിൽ തളരാതെ അവയെ പ്രചോദനകളാക്കി മാറ്റി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായിരുന്നു അവൻ. ആ പ്രയാണം ഇന്നും തീർന്നിട്ടില്ല. ലോക്ക് ഡൗൺ കാലത്തും റോയൽ പിക്കിൾസ് എന്ന പേരിലുള്ള അച്ചാർ വിൽപ്പനയും നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP