Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉയർന്ന റാങ്കോടെ എംബിബിഎസ് പാസായ ശേഷം ആദ്യ ശ്രമത്തിൽ തന്നെ എംഎസിന് അഡ്‌മിഷൻ നേടി; ലക്ഷങ്ങൾ കൊടുത്ത് പഠിച്ചിട്ടും സീനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരും പീഡിപ്പിച്ച് കൊണ്ടിരുന്നു; മനം മടുത്ത് പത്തനംതിട്ടക്കാരനായ യുവ ഡോക്ടർ നേപ്പാളിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു

ഉയർന്ന റാങ്കോടെ എംബിബിഎസ് പാസായ ശേഷം ആദ്യ ശ്രമത്തിൽ തന്നെ എംഎസിന് അഡ്‌മിഷൻ നേടി; ലക്ഷങ്ങൾ കൊടുത്ത് പഠിച്ചിട്ടും സീനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരും പീഡിപ്പിച്ച് കൊണ്ടിരുന്നു; മനം മടുത്ത് പത്തനംതിട്ടക്കാരനായ യുവ ഡോക്ടർ നേപ്പാളിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജോലി സമ്മർദവും കോളജിലെ സീനിയർ വിദ്യാർത്ഥികളുടേയും വകുപ്പു മേധാവിയുടേയും പീഡനവും കാരണം മെഡിക്കൽ പിജി വിദ്യാർത്ഥി നേപ്പാളിൽ ജീവനൊടുക്കിയ നിലയിൽ. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ എംഎസ് വിദ്യാർത്ഥിയായ പുത്തൻപീടിക ഇളവങ്കണ്ടത്തിൽ വിനീത് വിജയൻ നായരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരവും മാനസിക സമ്മർദ്ദവും തന്നെയാണ് ആത്മഹത്യ ചെയ്യാൻ വിനീതിനെ പ്രേരിപ്പിച്ചതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. കോളജിലെ സീനിയർ വിദ്യാർത്ഥികളും വകുപ്പു മേധാവിയും അമിതമായി തൊഴിൽ സമ്മർദം വിനീതിനെ ഏൽപിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടിക്കുള്ള ഒരുക്കത്തിലാണ് കുടുംബം.

കഴിഞ്ഞ തിങ്കളാഴ്ച നേപ്പാളിലെ ഒരു ഹോട്ടലിലാണ് വിനീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ വിനീത് ആദ്യ ശ്രമത്തിൽ എംഎസിന് പ്രവേശനം നേടി. ന്യൂറോ സർജൻ ആകാനായിരുന്നു ആഗ്രഹം. മഹാരാഷ്ട്രയിലെ എസ്ആർടിആർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ടോപ്പറായാണ് എംബിബിഎസ് പാസായത്. മേയിലാണ് ഗോരഖ്പൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. നാട്ടിലെത്തിച്ച വിനിതീന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവാശ്യപ്പെട്ട് ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. കോളേജ് അധികൃതർക്കെതിരെ വീട്ടുകാർ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP